2018 ഇൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കിയ ചിത്രമാണ് ഒടിയൻ. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ എത്തിയ ഈ ചിത്രം വലിയ വിമർശനം ഏറ്റു വാങ്ങിയിരുന്നു. ശ്രീകുമാർ മേനോൻ വലിയ സോഷ്യൽ മീഡിയ ആക്രമണമാണ് ഇതിന്റെ റിലീസിന് ശേഷം നേരിട്ടത്. എന്നിരുന്നാലും മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തിന്റെ ബലത്തിൽ ഈ ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ചും ശ്രദ്ധ നേടി. 54 കോടിയോളം ആണ് ഒടിയൻ ബോക്‌സ് ഓഫീസിൽ നിന്നും നേടിയെടുത്തത്. മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തിയത്. മോഹൻലാലിന്റെ ഒടിയൻ രൂപത്തിലുള്ള പ്രതിമകൾ തീയേറ്ററുകളിൽ സ്ഥാപിച്ചു നടത്തിയ ഇതിന്റെ പ്രൊമോഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഇപ്പോഴും തന്റെ ചിത്രത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് ശ്രീകുമാർ മേനോൻ പങ്കു വെച്ച ചിത്രവും വാക്കുകളും ശ്രദ്ധ നേടുകയാണ്. അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി..”. ദേശീയ അവാർഡ് ജേതാവും മാധ്യമ പ്രവർത്തകനുമായ ഹരികൃഷ്ണൻ ആണ് ഈ ചിത്രം രചിച്ചത്.
https://www.facebook.com/photo?fbid=497617178395631&set=a.275007370656614
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.