മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം ഇന്നാണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപകാഭിപ്രായവും നേടിയെടുത്തു കൊണ്ട് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. മലയാള സിനിമാ ലോകവും ഈ ചിത്രത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. അജു വർഗീസ്, രാജേഷ് നായർ, ബേസിൽ ജോസെഫ്, ധർമജൻ ബോൾഗാട്ടി തുടങ്ങി ഒട്ടേറെ പേര് ലൂസിഫറിനെ പ്രശംസിച്ചു ഫേസ്ബുക് പോസ്റ്റുകൾ ഇട്ടു കഴിഞ്ഞു. ഇപ്പോഴിതാ ലൂസിഫറിന് പ്രശംസയുമായി എത്തിയിരിക്കുന്നത് ഒടിയൻ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രീകുമാർ മേനോൻ ആണ്.
രാജാവ് ഒന്നേ ഉള്ളു കേരളത്തിൽ എന്നും ലൂസിഫർ എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്നത് എന്നും ശ്രീകുമാർ മേനോൻ പറയുന്നു. കേരളത്തിന്റെ ബോക്സ് ഓഫീസ് ഭരിക്കുന്ന രാജാവായ മോഹൻലാൽ താൻ വീണ്ടും അജയ്യൻ ആണെന്ന് തെളിയിക്കുകയാണ് എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്. മോഹൻലാൽ ഫാൻസ് മുഴുവനായും ഇന്ന് പൃഥ്‌വി രാജിന്റെ കൂടി ഫാൻസ് ആയി കഴിഞ്ഞു എന്നും മോഹൻലാൽ എന്ന ഈ സൂപ്പർ സ്റ്റാറിന്റെ അവതാര പിറവി കാണിച്ചു തന്ന പൃഥ്വിരാജ് സുകുമാരന് നന്ദിയും പറയുന്നു ശ്രീകുമാർ മേനോൻ. ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിനു മഞ്ജു എന്ത് കൊണ്ട് അർഹയാകുന്നു എന്ന് പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തിലൂടെ തെളിയിക്കുന്നു എന്നും , ടോവിനോ, വിവേക് ഒബ്‌റോയ്, പൃഥ്‌വി തുടങ്ങി എല്ലാവരും നന്നായി അഭിനയിച്ചു എന്നും അദ്ദേഹം പറയുന്നു. മുരളി ഗോപിയുടെ അതിഗംഭീരമായ രചനക്കും സുജിത് വാസുദേവിന്റെ ദൃശ്യങ്ങൾക്കും ശ്രീകുമാർ മേനോൻ നന്ദി പറയുന്നു. ലൂസിഫർ രാജാവ് ബോക്സ് ഓഫീസിൽ നീണാൾ വാഴട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.