[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലൂസിഫറിനു ആശംസകളുമായി ദുൽഖർ സൽമാൻ; ദുൽഖറും മമ്മുക്കയും ചിത്രം കാണാൻ കാത്തിരിക്കുന്നു എന്ന് പൃഥ്‌വി..!

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തു. ലോകം മുഴുവൻ റെക്കോർഡ് റിലീസ് ആയി എത്തിയ ഈ മോഹൻലാൽ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ വിജയം ലക്ഷ്യമാക്കിയാണ് ഇപ്പോൾ കുതിക്കുന്നത്‌. അത്ര ഗംഭീര പ്രേക്ഷകാഭിപ്രായം ആണ് ലൂസിഫർ നേടിയെടുക്കുന്നത്. ലൂസിഫർ റിലീസിനോട് അനുബന്ധിച്ചു പൃഥ്വിരാജ് സുകുമാരന് ആശംസകളുമായി മലയാള സിനിമാ ലോകം എത്തിയിരുന്നു. യുവ താരം ദുൽഖർ സൽമാനും പൃഥ്വിരാജിനും ലൂസിഫർ ടീമിനും ആശംസകളുമായി ട്വിറ്ററിൽ എത്തി.

ഈ ചിത്രത്തെ കുറിച്ചുള്ള എല്ലാം ഗംഭീരമായാണ് കാണുന്നത് എന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചു. ദുൽഖറിന് നന്ദി പറഞ്ഞു മറുപടി കൊടുത്ത പൃഥ്വിരാജ്, ദുൽഖറും മമ്മുക്കയും ഈ ചിത്രം കാണാൻ താൻ കാത്തിരിക്കുകയാണ് എന്നും പറയുന്നു. ഏതായാലും മോഹൻലാൽ നായകനായ ലൂസിഫർ മലയാളി പ്രേക്ഷകർ ഹൃദയം കൊണ്ട് തന്നെ സ്വീകരിച്ചു കഴിഞ്ഞു. അതിഗംഭീരം എന്ന അഭിപ്രായം ആണ് കേരളം മുഴുവൻ ഇപ്പോൾ പരക്കുന്നത്. തീയേറ്ററുകൾ പൂരപ്പറമ്പുകൾ ആയി കഴിഞ്ഞു. ഒരു മോഹൻലാൽ ചിത്രത്തിന് നല്ല അഭിപ്രായം കിട്ടിയാൽ പിന്നീട് അത് റെക്കോർഡുകൾ തകർക്കും എന്ന സത്യം ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമാണ് ലൂസിഫർ ഇപ്പോൾ തീയേറ്ററുകളിൽ നടത്തുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. ഒരു അതിഥി വേഷത്തിൽ പൃഥ്‌വിരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടും ഉണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.