മോഹൻലാൽ വേറിട്ട ലുക്കിൽ എത്തുന്ന ചിത്രമാണ് ‘ഒടിയൻ’. പുലിമുരുകന് ശേഷം മലയാള സിനിമ കാത്തിരിക്കുന്ന മറ്റൊരു വമ്പന് മോഹന്ലാല് ചിത്രമാണിത്. ബനാറസിലും കാശിയിലും തേങ്കുറിശ്ശിയിലുമായി ചിത്രീകരിക്കുന്ന ഒടിയനില് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്ലാല് പ്രത്യക്ഷപ്പെടുന്നത്. ശ്രീകുമാര് മേനോന് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ആവേശത്തോടെയാണ് ആരാധകര് സ്വീകരിച്ചത്. ‘ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മള് കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാ’മെന്നാണ് മോഹൻലാലിൻറെ പുതിയ ലുക്കിനെക്കുറിച്ച് സംവിധായകൻ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
ദുര്മന്ത്രവാദ വിദ്യകളിലെ ഒന്നായ ഒടിവിദ്യയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. ഏറെ ശാരീരിക അധ്വാനം ആവശ്യമുള്ള കഥാപാത്രമാണ് ഒടിയന് മാണിക്യന്. കഥാപാത്രത്തിനുവേണ്ടി 18 കിലോയാണ് മോഹൻലാൽ കുറച്ചിരിക്കുന്നത്. പരിശീലനത്തിന് ഫ്രാന്സില്നിന്നുള്ള ഡോക്ടര്മാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉള്പ്പെടുന്ന വിദഗ്ധസംഘമാണ് നേതൃത്വം നല്കിയത്. അതേസമയം ഒരു കഥാപാത്രത്തിനുവേണ്ടി മോഹന്ലാല് ശരീരഭാരം ഇത്രയധികം കുറയ്ക്കുന്നതും കഠിനപരിശീലനത്തിലേര്പ്പെടുന്നതും ഇതാദ്യമായാണ്.
മഞ്ജു വാര്യരാണ് ചിത്രത്തില് മോഹന്ലാലിന്റെ നായികയായി എത്തുന്നത്. പ്രകാശ് രാജും മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. പുലിമുരുകന് ശേഷം പീറ്റര് ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.