[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാൽ അഭിനയിച്ചതിൽ പ്രിയപ്പെട്ട ചിത്രം ‘തന്മാത്ര’, മമ്മൂട്ടിയുടേത് രാജമാണിക്യം; വിജയ് സേതുപതി പറയുന്നു

മക്കള്‍സെല്‍വന്‍ എന്ന ചെല്ലപ്പേരിലാണ് വിജയ് സേതുപതി അറിയപ്പെടുന്നത്. ഈയടുത്ത് നടന്ന ഒരു പുരസ്കാരദാന ചടങ്ങളില്‍ വിജയ് സേതുപതി മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചതിൽ നിന്ന് തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതെന്ന് പറയുകയുണ്ടായി. മോഹന്‍ലാല്‍ സാറിന്റെ തന്മാത്ര എന്ന ചിത്രം കണ്ട് അമ്പരന്നുപോയി.

അദ്ദേഹത്തിന്റെ അഭിനയം തന്നെ ഒരുപാട് വിസ്മയിപ്പിച്ചുവെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. മോഹൻലാലിൻറെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയം ആര്‍ക്കും പകരം വെയ്ക്കാന്‍ കഴിയാത്തതാണെന്നും വിജയ് സേതുപതി പറയുകയുണ്ടായി.കൂടാതെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഒരുപാടിഷ്ടപ്പെട്ടെന്നും ഫഹദും ദുല്‍ഖറും നല്ല നടന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുൻപും താൻ സത്യൻ അന്തിക്കാടിന്റെ വലിയ ആരാധകനാണെന്ന് വിജയ് സേതുപതി ചൂണ്ടിക്കാട്ടിയിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും ചിത്രത്തിൽ നെടുമുടി വേണു കണ്ണടയും പോളിസ്റ്റര്‍ ഷര്‍ട്ടും ധരിച്ചുകൊണ്ട് ഫ്രോഡ് ലുക്കിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന സീൻ ഇഷ്ടമാണെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.