പാർവതിയെ നായികയാക്കി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ബോബി-സഞ്ജയ് ടീം രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവായ പി വി ഗംഗാധരന്റെ മക്കൾ ആയ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ആണ് ഗംഭീര അഭിപ്രായങ്ങൾ നൽകുന്നത്. ഇപ്പോഴിതാ കഴിഞ്ഞ വീക്കെൻഡിൽ ഇന്ത്യൻ മൾട്ടിപ്ലെക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഉയരെ ഇടം നേടി കഴിഞ്ഞു. ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത് ആണ് ഉയരെ ഇടം പിടിച്ചത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച കളക്ഷൻ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.
കേരളത്തില്‍ ഏപ്രില്‍ 26ന് റീലീസ് ചെയ്ത ഈ ചിത്രം കേരളത്തിന് പുറത്തു മേയ് 3 ന് ആണ് എത്തിയത്. മേയ് 3, 4, 5 ദിവസങ്ങളിലെ മൾട്ടിപ്ലെക്സിലെ പ്രകടനമാണ് ഈ ചിത്രത്തെ ടോപ്പ് 10 ലിസ്റ്റിൽ എത്തിച്ചത്. കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു ഉയരെ റിലീസ് ചെയ്തത് എങ്കിൽ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. ആസിഡ് ആക്രമണത്തിനു വിധേയയാവുന്ന പല്ലവി എന്ന കേന്ദ്ര കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന രീതിയിൽ ആണ് പാർവ്വതി അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ്, അനാർക്കലി മരക്കാർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.