മലയാള സിനിമയിലെ താര രാജക്കന്മാർ കൊമ്പ് കോർക്കുന്ന അവസരങ്ങൾ എന്നും മലയാളികൾക്ക് ആവേശം പകരുന്ന ഒരു കാഴ്ച തന്നെയാണ് . പുലിമുരുകൻ – തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ചിത്രങ്ങൾ അതിശക്തമായി വീണ്ടും കൊമ്പ് കോർക്കുകയാണ്.
ഈ മാസം ഈദ് റീലീസിന് അബ്രഹാമിന്റെ സന്തതികളും – നീരാളിയും നേർക്ക് നേർ വരുന്നു . രണ്ടും ഏറെ പ്രതീക്ഷയോടെ ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ അന്തിമ വിജയം ആർക്കായിരിക്കും എന്ന് കണ്ട് തന്നെ അറിയണം. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ത്രില്ലർ ജേണറിലുള്ള ചിത്രമായിരിക്കും നീരാളി .മമ്മൂട്ടി നായകനായെത്തുന്ന സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ പിന്നണിയിൽ സഹസംവിധായകനായി പ്രവർത്തിച്ച് പരിചയസമ്പന്നനായ ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന് ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അഡെനി തിരക്കഥ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
പക്ഷേ ഈ പ്രാവശ്യം ബോക്സ് ഓഫീസിൽ പിടി മുറുകും കാരണം യുവടന്മാരായ പൃഥ്വിരാജ് ജയസൂര്യ ചിത്രങ്ങളും ഈദ് റീലീസ് തന്നെയാണ് നിഴ്ചയിച്ചിരിക്കുന്നത്.
ജയസൂര്യ ആദ്യമായി പെൻ വേഷം കെട്ടുന്ന ഞാൻ മേരിക്കുട്ടി സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെ സൃഷ്ട്ടിച്ചു എന്നാൽ ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രം എന്ന് അവകാശപ്പെടാവുന്ന ‘മൈ സ്റ്റോറി’ യുമായാണ് പൃഥ്വിരാജ് വരുന്നത്. നാല് ചിത്രങ്ങളും ഒന്നിന് ഒന്ന് മികച്ചു നിൽക്കുന്ന ഈ അവസരത്തിൽ ഏറ്റവും ബഡ്ജറ്റിൽ ഒരുങ്ങുന്നത് പൃഥ്വിരാജ് ചിത്രം തന്നെയാണ് ഏകദേശം 18 കോടിയോളമാണ് ചിത്രത്തിന്റെ മുതൽമുടക്ക്.
കേരളത്തിൽ ഏറ്റവും അധികം റീലീസ് സ്വന്തമാക്കുന്നത് നീരാളി-അബ്രഹാമിന്റെ സന്തതികളും തന്നെയായിരിക്കും. അതുപോലെ ഏറ്റവും കുറവ് സ്ക്രീൻ ലഭിക്കുക ജയസൂര്യ ചിത്രത്തിന് തന്നെയായിരിക്കും. എന്നാൽ രഞ്ജിത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ട് ഇതുവരെ മലയാളികൾക്ക് നിരാശ സമ്മാനിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം. ഈ പ്രാവശ്യം ഈദ് സിനിമ പ്രേമികൾ എന്നും ഓർത്തിരിക്കുന്ന ഒരു വിരുന്ന് തന്നെയായിരിക്കും എന്ന കാര്യത്തിൽ തീർച്ച
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.