ഇന്ത്യൻ സിനിമ ലോക സിനിമയെ തന്നെ വെല്ലുവിളിച്ചു വളർന്നു കൊണ്ടിരിക്കുന്ന കാലമാണിത്. ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആണ് ഇന്ത്യൻ സിനിമയിൽ അടുത്ത കുറച്ചു വർഷങ്ങളിൽ ആയി എത്താൻ പോകുന്നത്. അതിൽ ഇങ്ങു കേരളത്തിൽ നിന്ന് മുതൽ ബോളിവുഡിൽ നിന്ന് വരെയുള്ള ചിത്രങ്ങൾ ഉണ്ട്. ഇന്ത്യൻ സിനിമയിൽ ഇനി വരാൻ പോകുന്ന ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങൾ ഏതെന്നു നമ്മുക്ക് നോക്കാം.
1 . രണ്ടാമൂഴം
ഇന്ത്യൻ സിനിമയിലെ എന്ന് മാത്രമല്ല ഏഷ്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രം ആയാണ് വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമൂഴം എത്തുക. ആയിരം കോടി രൂപ ബഡ്ജറ്റിൽ ബി ആർ ഷെട്ടി നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിൽ മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ മികച്ച നടനുമായ മോഹൻലാൽ ആണ് നായകൻ ആയി എത്തുന്നത്. ഇന്ത്യൻ സിനിമയിലെ മറ്റു ചില സൂപ്പർ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കും. എം ടി വാസുദേവൻ നായർ തിരക്കഥ രചിച്ച ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയാണ് പുറത്തു വരിക.
2 . എന്തിരൻ 2
ഇന്ത്യൻ സിനിമയുടെ ഷോമാൻ ആയ ശങ്കർ ഒരുക്കിയ പുതിയ ചിത്രമാണ് എന്തിരൻ 2 . സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും ഒന്നിച്ച ഈ ചിത്രം ഈ വർഷം നവംബർ മാസത്തിൽ ആണ് റിലീസ് ചെയ്യുക. ഏകദേശം അഞ്ഞൂറ് കോടി രൂപയോളം ചിലവാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിലവിലെ ചിത്രീകരണം പൂർത്തിയായ ഇന്ത്യൻ സിനിമകളിൽ ഏറ്റവും ചെലവ് കൂടിയ ചിത്രമാണ് എന്തിരൻ 2 . ലൈക്ക പ്രൊഡക്ഷൻസ് ആണ് എന്തിരൻ 2 നിർമ്മിച്ചിരിക്കുന്നത്.
3 . തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ
ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ, ഇതിഹാസ താരം അമിതാബ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. യാഷ് രാജ് ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് ഇരുനൂറു കോടി രൂപയ്ക്കു മുകളിൽ ആണ്. ഈ വര്ഷം ദീപാവലി റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. കത്രീന കൈഫ് ആണ് ഈ ചിത്രത്തിലെ നായിക.
4 . സീറോ
ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രമാണ് സീറോ. ഈ വർഷം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന സീറോ നിർമ്മിച്ചിരിക്കുന്നത് ഏകദേശം നൂറ്റിയറുപതു കോടി രൂപ മുതൽ മുടക്കിൽ ആണ്. വി എഫ് എക്‌സിനു വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഒരു കുള്ളൻ ആയാണ് ഷാരൂഖ് ഖാൻ അഭിനയിച്ചിരിക്കുന്നത്.
5 . സാഹോ
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സാഹോ. അടുത്ത വർഷം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധ കപൂർ ആണ് നായികാ. ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് നൂറ്റിയന്പത് കോടി രൂപയാണ്. അടുത്ത വർഷം ഏപ്രിൽ റിലീസ് ആയി പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.