[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കെ വി ആനന്ദ് ചിത്രത്തിൽ മോഹൻലാൽ രാഷ്ട്രീയ നേതാവ്, സൂര്യ കമാൻഡോ..!

ഹിറ്റ് മേക്കർ കെ വി ആനന്ദ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നോയിഡയിൽ പുരോഗമിക്കുകയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും നടിപ്പിൻ നായകൻ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. മോഹൻലാൽ- സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ആര്യ , ബോമൻ ഇറാനി , സായ്‌യേഷ തുടങ്ങി ഒരു വലിയ താര നിര തന്നെയാണ് അണിനിരക്കുന്നത്. ഈ ചിത്രത്തിലെ മോഹൻലാലിന്റേയും സൂര്യയുടെയും ലുക്ക് നേരത്തെ തന്നെ പുറത്തു വന്നിരുന്നു എങ്കിലും ഇവർ ചെയ്യുന്ന കഥാപാത്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് മോഹൻലാൽ ഒരു രാഷ്ട്രീയ നേതാവ് ആയിട്ടും സൂര്യ അദ്ദേഹത്തിന്റെ ബോഡി ഗാർഡ് ആയ ഒരു എൻ എസ് ജി കമാൻഡോ ആയുമാണ് പ്രത്യക്ഷപ്പെടുക എന്നാണ്.

ഒഫീഷ്യൽ ആയി ഉള്ളതല്ല ഈ വിവരങ്ങൾ എങ്കിലും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സൂര്യയുടെയും മോഹൻലാലിന്റേയും സ്റ്റില്ലുകൾ വഴിയാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്. ഒരു കമാൻഡോ ലുക്കിൽ ആണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ ഒരു രാഷ്ട്രീയ നേതാവിനെ പോലെ വേഷം ധരിച്ച മോഹൻലാലിന്റെ ചിത്രം കൂടി പുറത്തു വന്നതോടെ ഇവരുടെ റോളുകളെ പറ്റിയുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിൽ ആയിരുന്നു. സാൾട് ആൻഡ് പെപ്പെർ ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മലയാള ചിത്രമായ ലുസിഫെറിലും രാഷ്ട്രീയ നേതാവായാണ് അഭിനയിക്കുന്നത്. കെ വി ആനന്ദ് ചിത്രത്തിൽ മോഹൻലാൽ വില്ലൻ ആയാണ് അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

21 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.