[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ ആവേശമുയർത്തുമെന്ന് ഉണ്ണി മുകുന്ദൻ; വിമർശനവുമായെത്തിയ ആരാധകന് ലഭിച്ചത് കിടിലൻ മറുപടി

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍ പീസി’ന്റെ ടീസര്‍ ഇറങ്ങിയത് മുതല്‍ സിനിമാമേഖലയിൽ ഉള്ളവരും ആരാധകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഗ്ലാമറിലും സ്റ്റൈലിലും ആരെയും വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ജോൺ തെക്കൻ എന്ന ഒരു പോലീസ് ഓഫീസറിന്റെ വേഷത്തിൽ എത്തുന്നുണ്ട്.

ടീസര്‍ ഇറങ്ങിയതിന് സംവിധായകന്‍ അജയ് വാസുദേവിന്റെ മേക്കിങ്ങിനെ പുകഴ്ത്തി ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുകയുണ്ടായി. കൂട്ടത്തിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ തിയറ്ററുകളെ ആവേശത്തിലാഴ്ത്തുമെന്നും ഉണ്ണി പറയുകയുണ്ടായി.

ഇതിനെതിരെ ഒരു ആരാധകൻ കമന്റ് ചെയ്യുകയുണ്ടായി. ”ഇതേ ആവേശം മുന്‍പ് ആര്യയില്‍ നിന്ന് കേട്ടതാണ്. മമ്മൂട്ടിയുടെ ആക്​ഷനെ ജാക്കി ചാനുമായി താരതമ്യപ്പെടുത്തിയായിരുന്നു അത്. ആദ്യം ചെയ്തു കാണിക്കട്ടെ. മമ്മൂട്ടിയുടെ ആക്ഷന് പരിമിതികൾ ഉണ്ടെന്ന് തങ്ങൾക്കറിയാമെന്നും ആരാധകൻ പറഞ്ഞു. ഉടൻ തന്നെ ആ കമന്റിന് ഉണ്ണിയുടെ മറുപടിയും വന്നു. ”എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21ന് സിനിമ കണ്ടശേഷം നിങ്ങള്‍ ഇവിടെ മറുപടി തരണം. മമ്മൂട്ടി ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു. ഡിസംബര്‍ 21നായും നിങ്ങളുടെ മറുപടിക്കായും”. ഉണ്ണി മുകുന്ദന്റെ ഈ മറുപടിയ്ക്ക് ശേഷം ആരാധകരും ഇപ്പോൾ ഏറെ ആവേശത്തിലാണ്.

മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളും കോളജ് വരാന്തയിലൂടെയുള്ള സ്റ്റൈലിഷ് ആയിട്ടുള്ള നടത്തവും ഇപ്പോഴേ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോകുല്‍ സുരേഷ്, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍,പൂനംബവ്ജ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയാണ് മാസ്റ്റർ പീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

7 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

8 hours ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

18 hours ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

3 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.