മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍ പീസി’ന്റെ ടീസര്‍ ഇറങ്ങിയത് മുതല്‍ സിനിമാമേഖലയിൽ ഉള്ളവരും ആരാധകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഗ്ലാമറിലും സ്റ്റൈലിലും ആരെയും വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ജോൺ തെക്കൻ എന്ന ഒരു പോലീസ് ഓഫീസറിന്റെ വേഷത്തിൽ എത്തുന്നുണ്ട്.
ടീസര്‍ ഇറങ്ങിയതിന് സംവിധായകന്‍ അജയ് വാസുദേവിന്റെ മേക്കിങ്ങിനെ പുകഴ്ത്തി ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുകയുണ്ടായി. കൂട്ടത്തിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ തിയറ്ററുകളെ ആവേശത്തിലാഴ്ത്തുമെന്നും ഉണ്ണി പറയുകയുണ്ടായി.
ഇതിനെതിരെ ഒരു ആരാധകൻ കമന്റ് ചെയ്യുകയുണ്ടായി. ”ഇതേ ആവേശം മുന്‍പ് ആര്യയില്‍ നിന്ന് കേട്ടതാണ്. മമ്മൂട്ടിയുടെ ആക്ഷനെ ജാക്കി ചാനുമായി താരതമ്യപ്പെടുത്തിയായിരുന്നു അത്. ആദ്യം ചെയ്തു കാണിക്കട്ടെ. മമ്മൂട്ടിയുടെ ആക്ഷന് പരിമിതികൾ ഉണ്ടെന്ന് തങ്ങൾക്കറിയാമെന്നും ആരാധകൻ പറഞ്ഞു. ഉടൻ തന്നെ ആ കമന്റിന് ഉണ്ണിയുടെ മറുപടിയും വന്നു. ”എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21ന് സിനിമ കണ്ടശേഷം നിങ്ങള്‍ ഇവിടെ മറുപടി തരണം. മമ്മൂട്ടി ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു. ഡിസംബര്‍ 21നായും നിങ്ങളുടെ മറുപടിക്കായും”. ഉണ്ണി മുകുന്ദന്റെ ഈ മറുപടിയ്ക്ക് ശേഷം ആരാധകരും ഇപ്പോൾ ഏറെ ആവേശത്തിലാണ്.
മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളും കോളജ് വരാന്തയിലൂടെയുള്ള സ്റ്റൈലിഷ് ആയിട്ടുള്ള നടത്തവും ഇപ്പോഴേ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോകുല്‍ സുരേഷ്, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍,പൂനംബവ്ജ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയാണ് മാസ്റ്റർ പീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.