യുവ താരങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദൻ. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളത്തിലും അന്യഭാഷകളിലും ആയി സിനിമകൾ ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദൻ തന്റെ താരമൂല്യം മികച്ച രീതിയിൽ നില നിർത്തുന്നു. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. താരത്തിന്റെ പുതിയ പോസ്റ്റുകളും പങ്കുവയ്ക്കുന്ന മറ്റു ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരിക്കുകയാണ്. രസകരമായ നിരവധി ചോദ്യങ്ങൾക്ക് ഉണ്ണി മുകുന്ദൻ നൽകിയ മിക്ക മറുപടികളും കൗതുകമുണർത്തുന്നതാണ്. ആ കൂട്ടത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ചുള്ള ഉണ്ണി മുകുന്ദന്റെ അഭിപ്രായം ചോദിച്ചവരും ഉണ്ട്. മറ്റ് താരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉണ്ണി മുകുന്ദൻ നൽകിയ മറുപടികൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിലെ നിരവധി താരങ്ങൾക്കൊപ്പം ഒരുമിച്ച് അഭിനയിച്ച ഉണ്ണി മുകുന്ദൻ ആ താരങ്ങളെക്കുറിച്ച് തന്നെ തന്റെ അഭിപ്രായം പറയുമ്പോൾ ആരാധകർ വളരെ കൗതുകത്തോടെയാണ് ആ മറുപടികളെ കാണുന്നത്.
ആരാധകർ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാനെ കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാൻ ഒരാൾ ആവശ്യപ്പെട്ടപ്പോൾ ദുൽഖർ സൽമാൻ വണ്ടി പ്രാന്തൻ എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. വാഹനങ്ങളോടുള്ള ദുൽഖർ സൽമാന്റെ അതിയായ താല്പര്യം ആരാധകർക്കിടയിൽ എല്ലായിപ്പോഴും ചർച്ചാ വിഷയം തന്നെയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ തന്നെ ദുൽഖർ സൽമാനെ വണ്ടി ഭ്രാന്തൻ എന്ന് അഭിസംബോധന ചെയ്യുമ്പോൾ ദുൽഖർ ആരാധകർക്ക് അത് വലിയ ആവേശമാണ് നൽകുന്നത്. മറ്റ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും ആരാധകർ ചോദിച്ചിട്ടുണ്ട്. നിവിൻ പോളിയെ കുറിച്ചുള്ള ചോദ്യത്തിന് നിവിൻ പോളി ഡാർലിംഗ് ആണ് എന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകി. മോഹൻലാലിനെ മാസ് കാ ബാപ് എന്നാണ് ഉണ്ണി അഭിസംബോധന ചെയ്തത്. തമിഴ് സൂപ്പർ താരം തല അജിത്തിനെക്കുറിച്ച് എന്തെങ്കിലും ഒന്നു പറയാൻ മറ്റൊരു ആരാധകൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ഗംഭീരമാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച…
ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
This website uses cookies.