മലയാള സിനിമയുടെ യുവ താരനിരയിലെ പ്രധാനികളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ശരീര സൗന്ദര്യം സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ ഈ നടൻ തന്റെ ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി നടത്തുന്ന ഫിസിക്കൽ മേക്ക് ഓവറുകൾ ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ പുതിയ സിനിമാ നിർമ്മാണ കമ്പനിയും ആരംഭിച്ച ഉണ്ണി മുകുന്ദൻ നായകനായി ഒട്ടേറെ ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാനുള്ളത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഉണ്ണി മുകുന്ദൻ. കുറച്ചു ദിവസം മുൻപ് ഉണ്ണി മുകുന്ദൻ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രശസ്ത നടി ശ്രുതി രാമചന്ദ്രന് ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള പോസ്റ്റ് ആയിരുന്നു അത്.
ആ പോസ്റ്റിൽ ഉണ്ണി മുകുന്ദൻ കുറിച്ച ഒരു വാചകമാണ് വലിയ രീതിയിൽ ശ്രദ്ധ നേടിയത്. ജിമ്മിൽ ഏറെ നേരം ചിലവഴിക്കുന്ന, മലയാളത്തിന്റെ മസിൽ അളിയൻ എന്നു ആരാധകർ വിശേഷിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ പറയുന്നത്, തന്നെക്കാൾ കൂടുതൽ ഭാരം ഉപയോഗിച്ചു ജിമ്മിൽ ലെഗ് പ്രസ് ചെയ്യുന്ന, തനിക്കറിയാവുന്ന ഒരേയൊരു പെണ്കുട്ടിയാണ് ശ്രുതി എന്നാണ്. ഏതായാലും തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഏറെ പ്രേക്ഷകരെ ആകർഷിച്ചിട്ടുള്ള ഈ നടിയെ കുറിച്ചുള്ള ഈ പുതിയ വിവരം വലിയ രീതിയിലാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. പ്രേതം, സൺഡേ ഹോളിഡേയ്, ഞാൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ നേടിയ ശ്രുതിയുടെ ഇനി വരാനുള്ള ചിത്രങ്ങൾ, ജോജു ജോർജ് നായകനായ മധുരം, ബോബി- സഞ്‌ജയ് രചിച്ച കാണേക്കാണേ എന്നിവയാണ്. ചാണക്യ തന്ത്രം, കമല, അന്വേഷണം എന്നീ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.