കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ വേനൽ മഴ വളരെ ശക്തമായ രീതിയിൽ തന്നെ ലഭിക്കുകയാണ്. വേനലിൽ മഴ പെയ്യുന്നത് ഒരാശ്വാസം തന്നെയെങ്കിലും അതിനൊപ്പം വീശുന്ന ശക്തമായ കാറ്റും ഇടി മിന്നലും ജീവഹാനിയടക്കം ഒട്ടേറെ നാശ നഷ്ടങ്ങളും വരുത്തുന്നുണ്ട്. കോവിഡ് 19 ഭീഷണി മൂലം ലോക്ക് ഡൗണിലിരിക്കുമ്പോൾ ഇതെല്ലാം വലിയ രീതിയിൽ തന്നെ ജനങ്ങളെ ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും തന്റെ പറമ്പിലെ വാഴ കൃഷി മുഴുവൻ നശിച്ചു പോയതിന്റെ വീഡിയോയും ഫോട്ടോകളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ശക്തമായ കാറ്റിൽ വാഴ കൃഷി നാശമായി പോകുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ഉണ്ണി മുകുന്ദൻ പറയുന്നത് ഇങ്ങനെ, അങ്ങനെ കൃഷിയുടെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ആയി. ഇവിടെ വാഴ വാഴില്ല എന്നു തോന്നുന്നു.
സംഭവം കഷ്ടമായി പോയല്ലോ എന്നു നടി അനുശ്രീ ആ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഏവരുമായും വളരെ സൗഹാർദപരമായി ഇടപെടുന്ന ഈ നടൻ ഇപ്പോൾ മലയാളത്തിലെ ഏറ്റവും പോപുലറായ യുവ താരങ്ങളിലൊരാളാണ്. ശരീരത്തിന്റ് ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ മസിലളിയൻ എന്ന പേരിലും ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനാണ്. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയെടുത്തിട്ടുള്ള ഉണ്ണി മുകുന്ദന്റെ ഇനി പുറത്തു വരാനുള്ള പ്രധാന ചിത്രങ്ങളിലൊന്നാണ് മേപ്പടിയാൻ. ഈ ചിത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ ശാരീരിക മാറ്റം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.