മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും പോപ്പുലർ ആയ നടന്മാരിൽ ഒരാൾ ആണ് ഉണ്ണി മുകുന്ദൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്ത ഉണ്ണി മുകുന്ദൻ മസിൽ അളിയൻ എന്ന പേരിലും സിനിമാ പ്രേമികൾക്കു ഇടയിൽ പ്രശസ്തനാണ്. തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ അത്രമേൽ ശ്രദ്ധാലു ആണ് ഈ നടൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഉണ്ണി മുകുന്ദൻ ആരാധകരുമായി നിരന്തരം സംസാരിക്കാറും ഉണ്ട്. ഇപ്പോഴിതാ തനിക്കൊപ്പം ഉള്ള എഡിറ്റഡ് ഫോട്ടോ ഇട്ടു ഒന്ന് നേരിൽ കാണാൻ അവസരം തരുമോ എന്ന് ചോദിച്ച രാജീവ് രവീന്ദ്രൻ എന്ന ആരാധകനോട് ഉണ്ണി മുകുന്ദൻ പറഞ്ഞ മറുപടി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു.
പറ്റുമെങ്കിൽ താൻ ഇപ്പോൾ അഭിനയിക്കുന്ന മേപ്പടിയാൻ എന്ന സിനിമയുടെ ഈരാറ്റുപേട്ടയിൽ ഉള്ള ലൊക്കേഷനിൽ വരാനും അവിടെ വെച്ച് ഒരുമിച്ചു ഫോട്ടോ എടുക്കാം എന്നുമാണ് ഉണ്ണി ആരാധകനോട് പറഞ്ഞത്. പതിനെട്ടാം തീയതി കഴിഞ്ഞു വന്നാൽ മതി എന്നും ഇനി മുതൽ തനിക്കൊപ്പം ഉള്ള എഡിറ്റഡ് ഫോട്ടോ ഇടാതെ ഒപ്പമുള്ള ഒർജിനൽ ഫോട്ടോ തന്നെ ഇടാം എന്ന് പറഞ്ഞു ഉണ്ണി മുകുന്ദൻ ആരാധകരുടേയും സിനിമാ പ്രേമികളുടെയും കയ്യടി നേടിക്കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്ന മേപ്പടിയാൻ. മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രത്തിലും പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദൻ. മാമാങ്കം ഈ വരുന്ന പന്ത്രണ്ടിന് റിലീസ് ചെയ്യും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.