ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഹിന്ദി പതിപ്പും ബ്ലോക്ക്ബസ്റ്റർ ഹിറ്റ്. വൈകി റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് റിലീസ് ചെയ്ത ദിവസം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ 250 ലധികം എക്സ്ട്രാ സ്‌ക്രീനുകളാണ് ഹിന്ദി മാർക്കറ്റിൽ ചിത്രത്തിനായി കൂട്ടിച്ചേർക്കപ്പെട്ടത്. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ നിർമ്മിച്ചത് ക്യൂബ്സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ്.
ഹിന്ദി പതിപ്പിന്റെ ഷോകളും ആദ്യ ദിവസത്തിനു ശേഷം ഗണ്യമായാണ് വർധിച്ചത്. ബോളിവുഡ് ചിത്രമായ വരുൺ ധവാന്റെ ബേബി ജോൺ എടുത്തു മാറ്റിയാണ് മാർക്കോ അവിടെ കളിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വമ്പൻ പ്രേക്ഷക പിന്തുണ ലഭിക്കുന്ന ചിത്രം അവിടെ രണ്ടാം ദിനം മാത്രം ഒരു കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. 1984 ഇൽ റിലീസ് ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ, 1996 ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം കാലാപാനി എന്നിവക്ക് ശേഷം ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നോർത്ത് ഇന്ത്യയിൽ നിന്ന് ഒരു കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടുന്നത്.
ആഗോള ഗ്രോസ് ആയി 70 കോടിയും പിന്നിട്ട ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ്. മാളികപ്പുറം എന്ന ചിത്രത്തെയാണ് മാർക്കോ മറികടന്നത്. ഹിന്ദി പതിപ്പും കൂടി വൻ ഹിറ്റായതോടെ നൂറു കോടി ആഗോള ഗ്രോസ് എന്ന നേട്ടത്തിലേക്കാണ് മാർക്കോ കുതിക്കുന്നത്. ചിത്രത്തിന്റെ കേരളാ ഗ്രോസും ഇപ്പോൾ 40 കോടി ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.