യുവ താരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ ചിത്രമാണ് മാളികപ്പുറം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം നാലാം വാരത്തിലേക്കു കടക്കുമ്പോഴും ഗംഭീര പ്രേക്ഷക പിന്തുണ നേടി കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ എന്ന പദവിയാണ് ഈ ചിത്രം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 25 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം ആഗോള കളക്ഷനായി 50 കോടിയിലേക്കാണ് കുതിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിക്കഴിഞ്ഞു. അഭിലാഷ് പിള്ളൈ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്.
വമ്പൻ ജനത്തിരക്ക് മൂലം 145 തീയേറ്ററുകളില്‍ നിന്ന് 230ല്‍ അധികം തീയേറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചിരിക്കുകയാണ് ഈ ചിത്രം. ഇതിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യാൻ പോവുകയാണ്. അതിന്റെ ട്രൈലെറുകളും റിലീസ് ചെയ്ത്കഴിഞ്ഞു. ജനുവരി 26 നാണ് ഈ പതിപ്പുകൾ റിലീസ് ചെയ്യുക. ദേവനന്ദ, ശ്രീപദ് എന്നീ ബാലതാരങ്ങളും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ സൈജു കുറുപ്പ്, രമേശ് പിഷാരടി, ശ്രീജിത് രവി, ടി ജി രവി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സമ്പത്ത് റാം, അജയ് വാസുദേവ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രഞ്ജിൻ രാജ് ആണ്. ഷമീർ മുഹമ്മദാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.