[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അജയന്റെ രണ്ടാം മോഷണം; ട്രിപ്പിൾ റോളിൽ ടോവിനോ, ആദ്യ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത്

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടോവിനോ അഭിനയിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിന് വേണ്ടി ടോവിനോ കളരി അഭ്യാസം പരിശീലിച്ചിരുന്നു. 1900, 1950, 1990 കാലഘട്ടങ്ങളിലുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ തോമസ് ഇതിൽ അവതരിപ്പിക്കുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ഈ ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളുടെ പേരുകൾ. ഇപ്പോഴിതാ, അതിലെ മണിയൻ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. അതിവിദഗ്ധനായ ഒരു കള്ളനാണ് മണിയനെന്ന കഥാപാത്രം. ഈ കഥാപാത്രത്തിനായി ഉറച്ച ശരീരവുമായി വമ്പൻ ഫിസിക്കൽ മേക്കോവറാണ് ടോവിനോ തോമസ് നടത്തിയിരിക്കുന്നത്.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, എട്ട് കിടിലൻ ആക്ഷൻ രംഗങ്ങളാണ് ഉള്ളതെന്ന് വാർത്തകൾ വന്നിരുന്നു. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്സ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തമിഴില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ക്രിസ്റ്റി സെബാസ്റ്റിയൻ, ഇതിനു ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ എന്നിവരാണ്. സുജിത്ത് നമ്പ്യാരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത്. തെന്നിന്ത്യന്‍ നടി കൃതി ഷെട്ടി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.