മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. അയ്യപ്പഭക്തന്റെ വേഷത്തിലാണ് ഈ പോസ്റ്ററിൽ ഉണ്ണി മുകുന്ദനെ കാണാൻ സാധിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മാമാങ്കം നിർമ്മിച്ച വന്നു കുന്നപ്പിള്ളി, തന്റെ കാവ്യാ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കർ ആണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിക്കുക. കാവ്യാ ഫിലിംസിനൊപ്പം ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയ കൂടി ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായി എത്തുന്നുണ്ട്. അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കുന്നത് രെഞ്ജിൻ രാജാണ്. ഉണ്ണി മുകുന്ദനൊപ്പം സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത് റാം, ദേവനന്ദ, ശ്രീപത് എന്നീ താരങ്ങളും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കും. പ്രശസ്ത സംഘട്ടന സംവിധായകൻ കനൽ കണ്ണൻ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത് സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എന്നിവർ ചേർന്നാണ്. ഏതായാലും ഇതുൾപ്പെടെ ഒരുപിടി പ്രതീക്ഷ നൽകുന്ന ചിത്രങ്ങളുമായി തിരക്കിലാണ് ഉണ്ണി മുകുന്ദൻ. ഷഫീഖിന്റെ സന്തോഷം, യശോദ, മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ എന്നിവയാണ് ഈ നടൻ അഭിനയിച്ച് ഇനി പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന മറ്റു ചിത്രങ്ങൾ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.