[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ ചിത്രത്തിന് പ്രശംസയുമായി കങ്കണ റണൗട്; അസാധാരണമായ തിരക്കഥയും സംവിധാനവുമെന്ന് താരം

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ദുൽഖറിന്റെ രണ്ടാമത്തെ മാത്രം തെലുങ്ക് ചിത്രമായ സീതാരാമം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡിയാണ്. ബോളിവുഡ് താരമായ മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറി. തൊണ്ണൂറു കോടിയോളമാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ബോളിവുഡ് നടിയും ഒന്നിലധികം ദേശീയ പുരസ്‍കാരങ്ങൾ നേടിയ പ്രതിഭയുമായ കങ്കണ റണൗട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് കങ്കണ ഈ ചിത്രത്തെ പ്രശംസിച്ചത്.

ഗംഭീരമായ അനുഭവമാണ് ഈ ചിത്രം നല്‍കുന്നതെന്നും ഇതൊരു ഇതിഹാസ പ്രണയ ചിത്രമാണെന്നും കങ്കണ പറയുന്നു. അസാധാരണമായ തിരക്കഥയും സംവിധാനവുമാണ് ഈ ചിത്രത്തിന്റേതെന്ന് പറഞ്ഞ കങ്കണ, സംവിധായകൻ ഹനു രാഘവപുടിക്കും അഭിനന്ദനം നൽകി. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും മികച്ച രീതിയില്‍ പ്രവർത്തിച്ച ഈ ചിത്രത്തിൽ, മൃണാൾ താക്കൂർ നൽകിയത് അതിശയകരമായ പ്രകടനമാണെന്നും കങ്കണ കൂട്ടിച്ചേർത്തു. വികാരങ്ങളെ നിയന്തിച്ചുകൊണ്ടുള്ള മൃണാൾ താക്കൂറിന്റെ പ്രകടനം മറ്റൊരു നടിക്കും ചെയ്യാനാവുമായിരുന്നില്ലെന്നും മൃണാൾ ഒരു രാജ്ഞി ആണെന്നും മൃണാലിന്റെ വാഴ്ച ഇവിടെയാരംഭിക്കുന്നു എന്നും കങ്കണ പറഞ്ഞു. ഈയടുത്തകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളെ നിശിതമായി വിമർശിച്ച ആളാണ് കങ്കണ റണൗട്. അടുത്തിടെ വന്ന ബ്രഹ്മാസ്ത്ര എന്ന, രൺബീർ കപൂർ- ആലിയ ഭട്ട് ചിത്രത്തെ കങ്കണ വലിയ രീതിയിൽ തന്നെ വിമർശിച്ചിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.