[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിജയ് എന്ന താരത്തോടൊപ്പം അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങി: ഉണ്ണി മുകുന്ദൻ

തമിഴകത്തിന്റെ ദളപതി വിജയ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ന് തമിഴകത്തെ ഏറ്റവും വലിയ താരമായി മാറി കഴിഞ്ഞ വിജയ് കേരളത്തിലും ഏറ്റവും വലിയ മാർക്കറ്റ് ഉള്ള തമിഴ് നടൻ ആണ് ഇപ്പോൾ. ഇപ്പോൾ ആറ്റ്ലി ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടിരിക്കുന്ന വിജയ്‌യുടെ ജന്മദിന സ്പെഷ്യൽ ആയി ആറ്റ്ലി ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തിറക്കുകയും വമ്പൻ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിജയ്ക്ക് ജന്മദിന ആശംസകൾ നേർന്നു കൊണ്ട് മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഏവരുടെയും ശ്രദ്ധ നേടിയെടുക്കുകയാണ്. വിജയ് എന്ന സൂപ്പർ താരത്തോടൊപ്പം താൻ എങ്ങനെ വിജയ് എന്ന മനുഷ്യന്റെയും ആരാധകൻ ആയി എന്നതാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. അതോടൊപ്പം വിജയ്- ആറ്റ്ലി ചിത്രത്തിന് എല്ലാ വിജയാശംസകളും ഉണ്ണി നേരുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇപ്രകാരം, ” എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവിൽ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാൻ ചോദിച്ചു ‘വിജയ്’ സാർ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാൻ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാൻ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാൻ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു.അന്ന് ഒരു ഫോൺ പോലും എന്റെ കൈയിൽ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ല.താൻ ദിലീപേട്ടന്റെ ബോഡിഗാർഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാൻ വന്നതാണെന്നും അത് റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകൾ നേർന്നു ഞങ്ങൾ ഇരുവരും പിരിഞ്ഞു.വിജയ് സാർ പിന്നീട് കാവലൻ എന്ന പേരിൽ ബോഡിഗാർഡ് ചെയ്ത സൂപ്പർ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും ഞാൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല.അത്രയ്ക്കും ഒരു പച്ച മനുഷ്യൻ ആയാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പർ താരത്തെ ആരാധിച്ചിരുന്ന ഞാൻ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങി.ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അണ്ണാ..”

webdesk

Recent Posts

40 കോടിയിലേക്ക് മാർക്കോ; രണ്ടാം ഭാഗവും ഉറപ്പ് നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…

3 hours ago

മലയാളത്തിലെ ആദ്യ സൂമ്പി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…

3 hours ago

പോലീസ് വേഷത്തിൽ ആസിഫ് അലി!!ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ‘രേഖാചിത്രം ‘ ട്രൈലെർ

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…

3 hours ago

ഫോറൻസിക്കിന് ശേഷം ടോവിനോ -അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന “ഐഡന്റിറ്റി” ട്രെയ്‌ലർ!!

'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…

23 hours ago

വീക്കെൻഡിൽ തിയേറ്ററിൽ ചിരി പൂരം തീർത്ത് സുരാജ് ചിത്രം ; മികച്ച പ്രകടനം കാഴ്ചവെച്ച് ‘ഇഡി’

ക്രിസ്മസിന്‌ ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ്‌ മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…

1 day ago

കിടിലൻ നൃത്തവുമായി സുരാജ് വെഞ്ഞാറമൂട്; സൂപ്പർ ഹിറ്റ് ഫാമിലി ചിത്രം ‘ഇഡി’യിലെ സൈക്കോ സോങ് കാണാം

സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്‌. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…

1 day ago

This website uses cookies.