തമിഴകത്തിന്റെ ദളപതി ആയ വിജയ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് മലയാളം സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ആദ്യമായി എത്തിയ ആശംസകളിൽ ഒന്ന് യുവ താരം ഉണ്ണി മുകുന്ദന്റെ ആണ്. താൻ വിജയ് എന്ന സൂപ്പർ താരത്തിന്റെ ഒരു കടുത്ത ആരാധകൻ ആണെന്നും അതോടൊപ്പം താൻ എങ്ങനെ വിജയ് എന്ന മനുഷ്യനേയും ആരാധിക്കാൻ തുടങ്ങി എന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. എന്ത് കൊണ്ടാണ് വർഷങ്ങൾ ഇത്ര ആയിട്ടും തമിഴ് നാട്ടിലെ കിരീടം വെക്കാത്ത രാജാവ് ആയി അദ്ദേഹം വാഴുന്നത് എന്നും ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. താൻ അദ്ദേഹത്തെ ആദ്യമായി കണ്ടത് തന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്ന സമയത്തു ആണെന്നും ഉണ്ണി മുകുന്ദൻ ഓർത്തെടുക്കുന്നു.
വെള്ളിത്തിരയിലെ സൂപ്പർ താരമായ വിജയ് യഥാർത്ഥ ജീവിതത്തിൽ ഒരു പച്ച മനുഷ്യൻ ആണെന്നും ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും താൻ ഇങ്ങനെ കണ്ടു മുട്ടിയിട്ടില്ല എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിജയ്ക്ക് ജന്മദിന ആശംസകൾ നേർന്നതിനൊപ്പം തന്നെ ഈ വർഷം റിലീസ് ആവാൻ ഉള്ള വിജയ്- ആറ്റ്ലി ചിത്രത്തിന് എല്ലാവിധ ആശംസകളും ഉണ്ണി മുകുന്ദൻ നേർന്നു. വിജയ് നായകനായി എത്തുന്ന ആറ്റ്ലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടൈറ്റിലും സെക്കന്റ് ലുക്ക് പോസ്റ്ററും ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. രണ്ടു ഗെറ്റപ്പിൽ വിജയ് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും മൂന്നു ഗെറ്റപ്പിൽ അദ്ദേഹത്തെ കാണിക്കുന്ന സെക്കന്റ് ലുക്ക് പോസ്റ്ററും ഇതിനോടകം ട്രെൻഡിങ് ആയി കഴിഞ്ഞു. ബിഗിൽ എന്നാണ് വിജയ്-ആറ്റ്ലി ചിത്രത്തിന്റെ പേര്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.