ഉണ്ണി മുകുന്ദൻ എന്ന, മലയാള സിനിമയിലെ യുവ താരം, ഏറ്റവും അവസാനം റിലീസ് ചെയ്ത മേപ്പടിയാൻ എന്ന ചിത്രത്തിന്റെ വിജയത്തോടെ ഒരു മികച്ച താരം എന്ന നിലയിലും മികച്ച നടൻ എന്ന നിലയിലും തന്റെ സ്ഥാനം മലയാള സിനിമയിൽ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. എന്നാൽ ഉണ്ണി മുകുന്ദൻ എന്ന നടൻ മലയാളത്തിലെ വേണ്ടത്ര അംഗീകാരമോ പരിഗണനയോ കിട്ടാത്ത ഒരു നടൻ കൂടിയാണെന്ന് കൂട്ടിച്ചേർക്കേണ്ടി വരും. പ്രതിഭാധനനായ ഈ നടന്റെ കഴിവുകളെ മലയാള സിനിമ ഇനിയും വേണ്ടവിധം ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. മേപ്പടിയാനിലെ ജയകൃഷ്ണൻ എന്ന കഥാപാത്രമായി നടത്തിയ പ്രകടനം, വൈകാരിക തീവ്രതയുള്ള കഥാപാത്രങ്ങളെ ഈ നടന് എത്ര മനോഹരമായി പകർന്നാടാൻ കഴിയുമെന്ന് നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. എന്നാൽ അത് മാത്രമല്ല ഉണ്ണി മുകുന്ദൻ എന്ന നടന്റെ മികവ്. ഈ കലാകാരന്റെ ഉള്ളിലെ പ്രതിഭ, മലയാള സിനിമയുടെ യുവതലമുറയിലെ വേർസറ്റയിൽ ആയ നടന്മാരുടെ ലിസ്റ്റിലേക്ക് കൂടി ഈ നടനെ ചേർത്ത് വെക്കാനുതകുന്നതാണ്.
ഭ്രമം എന്ന ചിത്രത്തിലെ ദിനേശ് പ്രഭാകർ എന്ന കഥാപാത്രമായി വളരെ മനോഹരമായാണ് ഉണ്ണി മുകുന്ദൻ കോമഡി കൈകാര്യം ചെയ്തത്. അതിലെ ഉണ്ണിയുടെ കോമഡി ടൈമിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അതുപോലെ വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ ഈ നടൻ വളരെയധികം വിശ്വസനീയമായി ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. മല്ലു സിങ്ങിലെ ഹരി നാരായണൻ ആയി ഗംഭീരമായി ആക്ഷൻ പ്രകടനം കാഴ്ച വെച്ച ഇതേ നടൻ ആണ് ബോംബെ മാർച്ച് 12 എന്ന തന്റെ ആദ്യ മലയാള ചിത്രത്തിലെ വൈകാരിക തീവ്രതയുള്ള ഷാജഹാനെയും അവതരിപ്പിച്ചത്. കെ എൽ 10 പത്ത് എന്ന ചിത്രത്തിലെ അഹമ്മദ് ആയി ഒരു റൊമാന്റിക് കോമഡി ചിത്രത്തിലും തിളങ്ങിയ ഇതേ ഉണ്ണി മുകുന്ദൻ മിഖായേൽ എന്ന ചിത്രത്തിലെ മാർക്കോ ജൂനിയർ എന്ന ക്രൂരനായ വില്ലനായി വമ്പൻ കയ്യടി നേടുന്നതും നമ്മൾ കണ്ടു.
വിക്രമാദിത്യൻ എന്ന ചിത്രത്തിലെ വിക്രം ഷേണായ് എന്ന ഉണ്ണി മുകുന്ദൻ കഥാപാത്രത്തിനും ആരാധകർ ഏറെ. ഇത്ര വ്യത്യസ്തമായ കഥാപാത്രങ്ങൾ മനോഹരമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ച ഈ നടനെ ഒരിക്കലും കണ്ടില്ല എന്ന് നടിക്കാൻ പ്രേക്ഷകർക്കും ആവില്ല, മലയാള സിനിമക്കുമാവില്ല. കാരണം തനിക്കു തരുന്ന ഏതു കഥാപാത്രത്തിനും പൂർണ്ണത നൽകാനുള്ള കഴിവുള്ള, പരിശ്രമം എടുക്കാനുള്ള മനസ്സുള്ള ഒരാൾക്ക് നേരെ, പ്രതിഭയുള്ളവരെ ഹൃദയം കൊണ്ട് സ്വീകരിച്ചിട്ടുള്ള മലയാളി പ്രേക്ഷകർ മുഖം തിരിക്കില്ല എന്നത് മേപ്പടിയാനിലൂടെ അവർ നമ്മുക്ക് കാണിച്ചു തന്നു കഴിഞ്ഞു. അത്കൊണ്ട് തന്നെ ഉണ്ണി മുകുന്ദൻ എന്ന താരശരീരത്തിലെ ആ ഗംഭീര നടനെ കൂടി ആഘോഷിക്കുന്ന നാളുകളാവട്ടെ ഇനി മലയാള സിനിമയിൽ വരാനിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.