[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്തിരന് ശേഷം വീണ്ടും രജനികാന്ത്- ഐശ്വര്യ റായ് കൂട്ടുകെട്ട്..?

ഇപ്പോൾ അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്ന ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ഒരുപാട് വർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണി രത്‌നം ഒരുക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയാണ് റിലീസ് ചെയ്യുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിലെ പ്രധാന നായികാ വേഷമാണ് ഐശ്വര്യ റായ് ചെയ്യുന്നത്. ഇപ്പോഴിതാ ഇതിനു ശേഷം ഒരു വമ്പൻ തമിഴ് ചിത്രം കൂടി ഐശ്വര്യ റായ് ചെയ്യാൻ പോവുകയാണ് എന്ന വാർത്തകൾ ആണ് വരുന്നത്. രജനീകാന്തിനെ നായകനാക്കി സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന സിനിമയിലും ഐശ്വര്യ റായ് ആണ് നായികയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഷങ്കർ സംവിധാനം ചെയ്ത എന്തിരൻ സിനിമയിൽ രജനിയുടെ നായികയായി ഐശ്വര്യ റായ് വേഷമിട്ടിരുന്നു.

വമ്പൻ ഹിറ്റായ ഈ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ദളപതി വിജയ് ചിത്രം ബീസ്റ്റും ഒരുക്കിയിരിക്കുന്നത്. ബീസ്റ്റ്‌ നിർമ്മിച്ച സൺ പിക്ചേഴ്സ് ആണ് ഈ വരുന്ന നെൽസൺ- രജനികാന്ത് ചിത്രവും നിർമ്മിക്കുന്നത്. നായികാ വേഷം ചെയ്യുന്ന കാര്യത്തിൽ ഐശ്വര്യ റായിയുമായി സിനിമയുടെ അണിയറ പ്രവർത്തകൾ ചർച്ച നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ്‌ എന്നീ മൂന്നു ചിത്രങ്ങൾക്കും സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഈ രജനികാന്ത് – നെൽസൺ ചിത്രത്തിനും സംഗീതം ഒരുക്കാൻ പോകുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

8 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.