ഈ അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. അയ്യപ്പഭക്തിയുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ഈ ചിത്രത്തിൽ അയ്യപ്പനെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. 50 കോടിയിൽ അധികം ഗ്രോസ് ആഗോള തലത്തിൽ നേടിയ ഈ ചിത്രം ഉണ്ണി മുകുന്ദന്റെ താരമൂല്യവും ഉയർത്തി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഗന്ധർവ ജൂനിയർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു ഗന്ധർവൻ ആയാണ് അഭിനയിക്കുന്നത് എന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്.
ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം, ചിത്രങ്ങൾ പങ്ക് വെച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ തന്നെയാണ് അറിയിച്ചത്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭമാണ് ഗന്ധർവ ജൂനിയർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഹാസ്യവും ഫാന്റസിയും ഇടകലർത്തിയാണ് ഒരുക്കുന്നത് എന്നാണ് സൂചന. പ്രവീണ് പ്രഭാറാം, സുജിൻ സുജാതൻ എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജെക്‌സ് ബിജോയ് ആണ്. ചന്ദ്രു സെൽവരാജ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.