യുവ താരം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മേപ്പടിയാൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഡ്രാമ ത്രില്ലർ ആണെന്ന് പറയാം. ഉണ്ണി മുകുന്ദനെ സംബന്ധിച്ച് മേപ്പടിയാൻ വെറുമൊരു ചിത്രമായിരുന്നില്ല. തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ ഉണ്ണി ആദ്യമായി നിർമ്മിച്ച ചിത്രമാണ് ഇത്. അതിന്റെയൊപ്പം തന്നെ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ ചിത്രത്തിൽ ഉണ്ണി ചെയ്തത്. ഈ നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത് എന്ന് പ്രേക്ഷകർ പറയുമ്പോൾ ഉണ്ണി എടുത്ത പരിശ്രമത്തിനു ഫലപ്രാപ്തി കിട്ടുകയാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത ഓരോ പ്രേക്ഷകനും ഹൃദയം കൊണ്ട് നന്ദി പറയുകയാണ് ഉണ്ണി മുകുന്ദൻ.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുന്നത്. ഒരിക്കലും മറ്റൊരു ചിത്രമല്ല തനിക്കു മേപ്പടിയാൻ എന്നും, തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ ഈ ചിത്രത്തിൽ ജോലി ചെയ്ത ഓരോ നിമിഷവും താൻ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു എന്നും ഉണ്ണി പറയുന്നു. ഈ ചിത്രത്തിലെ ഓരോ നിമിഷവും ആ പരിശ്രമം അർഹിക്കുന്നുണ്ടായിരുന്നു എന്നും ഉണ്ണി അഭിമാനത്തോടെ പറയുന്നു. അത്കൊണ്ട് തന്നെയാണ്, ഈ ചിത്രം ഏറ്റെടുത്തുകൊണ്ട് തന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് സമ്മാനിച്ച എല്ലാവർക്കും ഉണ്ണി നന്ദി പറയുന്നത്. മനക്കരുത്ത്, ദൃഢവിശ്വാസം, പ്രതീക്ഷ എന്നിവയെകുറിച്ചാണ് മേപ്പടിയാന്‍ പറയുന്നതെന്നും, ഇതിന്റെ സംവിധായകനെ വിശ്വസിച്ച ആ നിമിഷം മുതൽ, ഈ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചതും ഇത് തീയേറ്ററിൽ എത്തിക്കാൻ എടുത്ത പരിശ്രമങ്ങളുമെല്ലാം താൻ ഹൃദയത്തിൽ എക്കാലവും സൂക്ഷിക്കുമെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദന്‍ ഫിലിംസിലെ സംഘാംഗങ്ങള്‍ക്കും സിനിമയെ പ്രമോട്ട് ചെയ്ത ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും മേപ്പടിയാനിലെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദൻ തന്റെ നന്ദി അറിയിക്കുന്നുണ്ട്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.