മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന യുവ താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. അന്ന് മുതലേ ഉള്ള ബന്ധമാണ് ഉണ്ണിക്കു മമ്മൂട്ടിയുമായി. താൻ ഒരു മോഹൻലാൽ ആരാധകൻ ആണെന്ന് വരെ മമ്മുക്കയോട് താൻ പറഞ്ഞിട്ടുണ്ട് എന്നും അത്ര ഓപ്പൺ ആയ സൗഹൃദമാണ് മമ്മുക്കയുമായി ഉള്ളതെന്നും ഉണ്ണി മുകുന്ദൻ നേരത്തെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി ശരീര സംരക്ഷണത്തിൽ പുലർത്തുന്ന ശ്രദ്ധയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദൻ. മലയാളത്തില്‍ ആക്ഷന്‍ ചെയ്യുന്ന നടന്മാരോടും വര്‍ക്കൗട്ട് കാര്യമായി ചെയ്യുന്നവരോടുമൊക്കെ തനിക്ക് ഒരു പ്രത്യേക സ്‌നേഹമാണെന്ന് ഉണ്ണി വെളിപ്പെടുത്തുന്നു. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പൃഥ്വിരാജിനോടുമൊക്കെ തനിക്ക് ആ രീതിയിൽ സ്നേഹം കൂടുതലാണെന്നും ഉണ്ണി പറയുന്നു. മമ്മുക്കയുമായി തനിക്കുള്ള ഒരു സിങ്ക് എന്ന് പറയുന്നത് അദ്ദേഹം കാര്യമായി ഫിറ്റ്‌നെസ് ഒക്കെ നോക്കുന്ന ആളാണ് എന്നതാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ബോംബെ മാർച്ച് 12 സിനിമ ചെയ്യുന്ന സമയത്തു, മമ്മുക്ക തന്നെ രാവിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ ക്ഷണിച്ചു എന്നും ഒരു അഞ്ച് ആറുമണിയാകുമ്പോള്‍ വരാനായിരുന്നു മമ്മുക്ക പറഞ്ഞത് എന്നും ഉണ്ണി ഓർത്തെടുക്കുന്നു. പിറ്റേ ദിവസം അഞ്ചു മണി കഴിഞ്ഞപ്പോഴേ ഉണ്ണി അവിടെ എത്തി. പക്ഷെ അവിടെ മമ്മൂട്ടി ഉണ്ടായിരുന്നില്ല. അവസാനം ഏഴു മണിക്കാണ് മമ്മൂട്ടി എത്തിയത്. ഈ അഞ്ച് മണിയെന്നൊക്കെ ചുമ്മാ പറയുകയാണല്ലേ എന്ന് ചിരിച്ചുകൊണ്ട് മമ്മൂട്ടിയോട് ചോദിക്കുകയും ചെയ്തു ഉണ്ണി. എന്നാൽ പിറ്റേ ദിവസം കണ്ട കാഴ്ചയാണ് ഉണ്ണിയെ ഞെട്ടിച്ചത്. മമ്മൂക്ക ഏഴ് മണിക്കല്ലേ വരുന്നതെന്ന് കരുതി ഉണ്ണിയും അന്ന് ഏഴു മണിക്കാണ് എത്തിയത്. പക്ഷെ മമ്മുക്ക അന്ന് അഞ്ച് മണിക്കേ എത്തി വര്‍ക്ക് ഔട്ട് തുടങ്ങിയിരുന്നു. മമ്മുക്കയുടെ ആ വാശിയാണ് തനിക്കു ഇഷ്ടമായത് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഷൂട്ടിംഗ് നടക്കുമ്പോൾ നമ്മുടെ ആരോഗ്യം, ഫുഡ് എന്നിവയെ പറ്റിയൊക്കെ നല്ല കെയറിങ് ആണ് മമ്മുക്ക എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.