മലയാളത്തിന്റെ പ്രീയപ്പെട്ട യുവ താരം ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം വരുന്നയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. അനുപ് പന്തളം ഒരുക്കിയ ഷഫീഖിന്റെ സന്തോഷം എന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ഇതിന്റെ ട്രൈലെർ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ചത്. മികച്ച വിജയം നേടിയ ആ ചിത്രം ചില വിവാദങ്ങളും ഉണ്ടാക്കി. ആ ചിത്രത്തിലൂടെ ഒരു പ്രത്യേക തരത്തിലുള്ള രാഷ്ട്രീയത്തെയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ പ്രൊമോട്ട് ചെയ്യാൻ ഉണ്ണി മുകുന്ദൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ആ ചിത്രത്തിൽ ഉപയോഗിച്ച ഒരു ആംബുലൻസ് ഏത് രാഷ്ട്രീയ പ്രസ്ഥാനവുമായാണ് ചേർന്ന് നിൽക്കുന്നതെന്ന് വരെ പറഞ്ഞു കൊണ്ടാണ് രാഷ്രീയം ഒളിച്ചു കടത്തുന്നു എന്ന തരത്തിലുള്ള ആരോപണ ശരങ്ങൾ ഉണ്ണി മുകുന്ദനെതിരെ ഒരു വിഭാഗം ആളുകൾ ഉന്നയിച്ചത്.
എന്നാൽ അതിൽ താൻ വിശ്വസിക്കുന്നില്ല എന്നും, തന്റെ ചിത്രത്തിലൂടെ രാഷ്ട്രീയം പ്രൊമോട്ട് ചെയ്യേണ്ട കാര്യം തനിക്കില്ല എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. സോഷ്യൽ മീഡിയ ഇത്രയും സജീവമായ കാലത്ത് രാഷ്ട്രീയം പറയാനും പ്രൊമോട്ട് ചെയ്യാനും ഒരു സോഷ്യൽ മീഡിയ കമന്റ് മതി എന്നിരിക്കെ ഒരു സിനിമ ഉണ്ടാക്കി അതിൽ ഒരു ആംബുലൻസ് കാണിച്ചാൽ അത് രാഷ്ട്രീയമാണെന്ന് പറയുന്നതിനോടൊന്നും യോജിക്കാൻ കഴിയില്ലെന്ന് ഉണ്ണി മുകുന്ദൻ വിശദീകരിക്കുന്നു. ഒരു നടനെന്ന നിലയിൽ പല മതവിഭാഗങ്ങളിൽ പെടുന്ന കഥാപാത്രങ്ങളെ തനിക്ക് അവതരിപ്പിക്കേണ്ടതായി വരുമെന്നും, അതിനെയും രാഷ്ട്രീയ കണ്ണോടെ വിലയിരുത്തുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും ഉണ്ണി പറയുന്നു. മേപ്പടിയാൻ ഇറങ്ങുന്നതിന് മുൻപ് വരെയില്ലാത്ത ഒരു ആംഗിൾ ആ ചിത്രത്തിൽ നിന്ന് മാത്രം കണ്ട് പിടിച്ചു സംസാരിക്കുന്നത് എന്തിനാണെന്നും, അത്തരം ആളുകൾ പറയുന്ന കാര്യങ്ങളെ പേടിച്ചു തന്റെ സിനിമ പൊളിറ്റിക്കലി കറക്റ്റ് ആക്കണമെന്നോ വേണ്ടെന്നോ ഒന്നും താനിത് വരെ ചിന്തിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വിശദീകരിച്ചു. വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.