മലയാളത്തിലെ കിടിലൻ പട്ടാള ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകനും നടനും റിട്ടയേർഡ് ആർമി ഓഫീസറുമാണ് മേജർ രവി. പുനർജനി എന്ന ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച അദ്ദേഹം കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നീ മൂന്നു സൂപ്പർ ഹിറ്റ് ആർമി ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇത് കൂടാതെ മിഷൻ 90 ഡേയ്സ്, കർമയോധ, കാണ്ഡഹാർ, 1971- ബിയോൻഡ് ബോര്ഡര്സ് എന്നീ ചിത്രങ്ങളും അദ്ദേഹം നമ്മുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു വമ്പൻ ചിത്രവുമായി അദ്ദേഹം നമ്മുടെ മുന്നിൽ ഒരിക്കൽ കൂടി എത്തുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുക. ഉണ്ണി മുകുന്ദൻ ആദ്യമായാണ് മേജർ രവി ഒരുക്കുന്ന ചിത്രത്തിൽ നായക വേഷം ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇന്ത്യ- ചൈന ഗാൽവിൻ വാലി പ്രശ്നത്തെ അധികരിച്ചാണ് ഈ ചിത്രം ഒരുങ്ങാൻ പോകുന്നത് എന്നും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നു. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. വളരെ അടുത്ത സൗഹൃദം പുലർത്തുന്ന മേജർ രവി-ഉണ്ണി മുകുന്ദൻ കൂട്ടുകെട്ട് സിനിമയിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രം മേപ്പടിയാനിൽ വക്കീൽ വേഷത്തിലെത്തി, കയ്യടി നേടുന്ന പ്രകടനമാണ് മേജർ രവി കാഴ്ചവെച്ചത്. ഉണ്ണി മുകുന്ദൻ നായകനായി ഒരുപിടി വലിയ ചിത്രങ്ങൾ ഇപ്പോൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട്. വൈശാഖ്- ഉണ്ണി മുകുന്ദൻ ടീം ഒന്നിക്കുന്ന ബ്രൂസ് ലീ എന്ന ചിത്രം അത്തരത്തിലുള്ള ഒരു വമ്പൻ ചിത്രമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.