പ്രശസ്ത യുവ താരം ആയ ഉണ്ണി മുകുന്ദൻ തന്റെ സിനിമകളുടെയും അഭിനയ മികവിന്റെയും പേരിൽ മാത്രമല്ല സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒട്ടേറെ ചാരിറ്റി വർക്കുകളിലൂടെയും സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ നടത്തുന്ന അർത്ഥവത്തായ പ്രതികരണങ്ങളിലൂടെയും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. ഇപ്പോഴിതാ തന്റെ ജിം ട്രെയ്നറിന് പുതിയ ബൈക്ക് വാങ്ങി നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പുതിയ ബൈക്ക് ആയുള്ള ഉണ്ണിയുടെ ജിം ട്രെയിനർന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ട്രെയ്നർ ആയ ജോൺസന് ഉണ്ണി നൽകിയ സർപ്രൈസ് ഓണസമ്മാനമാണ് ഈ ബൈക്ക്. ഈ ഓണത്തിന് തന്റെ സ്വീറ്റ് ബ്രദർ ഉണ്ണിയുടെ വക ഒരു കിടിലൻ സമ്മാനം എന്നാണ് ജോൺസൻ ഇതിനെ കുറിച്ചു പറയുന്നത്. ‘ചേട്ടാ, ദാ, ചേട്ടന് എന്റെ ഒരു ചെറിയ ഗിഫ്റ്റ്’ എന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദൻ ഇത് സമ്മാനിച്ചത് എന്നും ജോൺസൻ പറയുന്നു.
മാമാങ്കം എന്ന സിനിമയിൽ തന്റെ ശരീരം ഏറ്റവും ഭംഗിയായി വന്നിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ജോണ്സണ് ചേട്ടന് ആണെന്നും ഈ ബൈക്ക് ഒന്നും അദ്ദേഹം തനിക്ക് ചെയ്ത് തന്ന സഹായത്തിനു പകരം ആവില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. സ്വന്തം അനുജനെ പോലെയാണ് ജോൺസൺ ചേട്ടൻ തന്നെ പരിശീലിപ്പിക്കുകയും തനിക്ക് വേണ്ടി സമയം ചെലവഴിക്കുകയും ചെയ്തത് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. തന്റെ സമ്മാനം ജോണ്സണ് ചേട്ടന് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും വലിയ സന്തോഷം ഉണ്ടെന്നും ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിൽ ഒരു യോദ്ധാവ് ആയാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ ഉണ്ണിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.