[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മൈ ഡിയർ കരടിയിലെ ഡ്യൂപ്പിൽ നിന്നു പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകനിലേക്ക്..!

ഇന്ന് മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടന്മാരിൽ ഒരാൾ ആണ് കലാഭവൻ ഷാജോൻ. ഹാസ്യ താരം ആയും സ്വഭാവ നടൻ ആയും നായകനായും വില്ലനായും എല്ലാം മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഷാജോൻ അന്തരിച്ചു പോയ കലാഭവൻ മണിയുടെ ഡ്യൂപ്പ് ആയി മൈ ഡിയർ കരടി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മിമിക്രി വേദിയിൽ നിന്നും എത്തിയ ഈ കലാകാരൻ ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ്. ഡ്യൂപ്പ് ആയി തുടങ്ങിയ കലാഭവൻ ഷാജോണിന്റെ സിനിമാ ജീവിതം ഇന്ന് സംവിധായകൻ എന്ന നിലയിൽ വരെ എത്തി നിൽക്കുകയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് കലാഭവൻ ഷാജോൻ ആണ്.

ഓണം റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ വമ്പൻ ഹിറ്റായി കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മിയും പ്രയാഗ മാർട്ടിനും, മിയയും, മഡോണയും നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് മൂവി ആയാണ് ഷാജോണ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രയ്ലർ നൽകുന്ന സൂചന. ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ തിരക്കഥ കൊണ്ട് പൃഥ്വിരാജ് സുകുമാരനെ കാണാൻ പോയപ്പോൾ ആ തിരക്കഥ വായിച്ചു ചേട്ടൻ തന്നെ ഇത് സംവിധാനം ചെയ്താൽ മതി എന്ന പൃഥ്വിരാജിന്റെ വാക്കാണ് തന്നെ സംവിധായകൻ ആക്കിയതെന്നു ഷാജോൻ മാധ്യമങ്ങളോട് പറയുന്നു. ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിലെ നെഗറ്റീവ് വേഷം ആണ് ഷാജോണിന്റെ കരിയറിലെ വഴിത്തിരിവായത്. ഏതായാലും നടൻ എന്ന നിലയിൽ ഷാജോൻ നേടിയ വിജയം സംവിധായകൻ ആയും അദ്ദേഹം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.