[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചാണക്യ തന്ത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ഉണ്ണി മുകുന്ദൻ മാസ്സ് ലുക്കിൽ ..!

പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ചാണക്യ തന്ത്രം. തിങ്കൾ മുതൽ വെള്ളിവരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിൽ യുവ താരം ഉണ്ണി മുകുന്ദൻ ആണ് നായകൻ ആയി എത്തുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഉണ്ണി മുകുന്ദന്റെ മാസ്സ് ലുക്ക് ആണ് ഈ പോസ്റ്ററിന്റെ പ്രത്യേകത എന്ന് പറയാം. ഒരു റോയൽ എൻഫീൽഡിൽ ഇരിക്കുന്ന ഉണ്ണിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഇതോടു കൂടി ആരാധകർ ഏറെ ആവേശത്തിൽ ആയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഈ പോസ്റ്റർ വാനോളം ഉയർത്തിയിട്ടുണ്ട് എന്ന് പറയാം. ദിനേശ് പള്ളത്തു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ്. ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുക.

പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. കണ്ണൻ താമരക്കുളം ഒരുക്കിയ അച്ചായൻസ് എന്ന ചിത്രത്തിൽ ജയറാമിനൊപ്പം നായക തുല്യമായ ഒരു കഥാപാത്രത്തെ ഉണ്ണി മുകുന്ദനും അവതരിപ്പിച്ചിരുന്നു. ചാണക്യ തന്ത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം അനൂപ് മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ വരുന്നത്. ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നണ് സൂചനകൾ വരുന്നത്. ശിവദയും ശ്രുതി രാമചന്ദ്രനുമാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത. അതുപോലെ തന്നെ ഉണ്ണി ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും എന്നും റിപ്പോർട്ടുകൾ ഉണ്ട്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആയി പൂർത്തിയാവുന്ന ഈ ചിത്രത്തിൽ അല്പം നെഗറ്റീവ് ഷേഡ് ഉള്ള നായക കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നതെന്നാണ് സംവിധായകൻ പറയുന്നത്.

webdesk

Recent Posts

ജനപ്രിയ നായകന്റെ ജനപ്രിയ ഗാനമായി “പ്രിൻസ് ആൻഡ് ഫാമിലി” യിലെ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിൽ

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…

3 hours ago

രാജീവ് പിള്ള – യുക്ത പെർവി ആക്ഷൻ റിവഞ്ച് ത്രില്ലർ ‘ഡെക്സ്റ്റർ’ലെ പുതിയ ഗാനം റിലീസ് ആയി

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…

13 hours ago

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി.

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ്…

14 hours ago

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…

14 hours ago

വീണ്ടും ഹ്യൂമർ റോളിൽ അഴിഞ്ഞാടി ജഗദീഷ്; കുടുംബങ്ങളിലേക്ക് “പരിവാർ”

അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…

3 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

4 days ago