സ്വന്തമായി ചെറിയ സിനിമകൾ രചിച്ചു സംവിധാനം ചെയ്തു നിർമ്മിച്ച് പുറത്തിറക്കി, ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കുപ്രസിദ്ധി നേടിയ ആളാണ് സന്തോഷ് പണ്ഡിറ്റ്. പക്ഷെ പിന്നീട് ഓരോ സാമൂഹിക പ്രശ്നങ്ങളിൽ മുതൽ സിനിമ മേഖലയിലെ പ്രശ്നങ്ങൾ വരെ ഉള്ള കാര്യങ്ങളിൽ എടുത്ത നിലപാടുകളും അഭിപ്രായങ്ങളും ഈ വ്യക്തിയെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ പ്രിയങ്കരൻ ആക്കി മാറ്റി എന്ന് പറയാം. സന്തോഷ് പണ്ഡിറ്റ് പറയുന്നതിൽ കാര്യം ഉണ്ടെന്നു ഏവരും പറയാൻ തുടങ്ങി. അതിനു ശേഷം മുഖ്യധാരാ സിനിമയുടെ ഭാഗമായി കൂടി സന്തോഷ് പണ്ഡിറ്റ് എത്തി. വിനീത് ശ്രീനിവാസന്റെ കൂടെ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ അഭിനയിച്ച സന്തോഷ് പണ്ഡിറ്റ് മെഗാ സ്റ്റാർ മമ്മൂട്ടയോടൊപ്പം ഇപ്പോൾ മാസ്റ്റർപീസ് എന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. മാസ്റ്റർപീസിൽ നടൻ ഉണ്ണി മുകുന്ദനും അഭിനയിച്ചിരുന്നു.
സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ. സന്തോഷ് പണ്ഡിറ്റ് മുത്താണ് എന്നും സന്തോഷിനു ചുറ്റും എപ്പോഴും സന്തോഷം നിറഞ്ഞ ഫീൽ മാത്രമാണ് ഉള്ളതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ശങ്കരൻ കുട്ടി എന്ന കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാന്റീൻ ജോലിക്കാരൻ ആണ് ശങ്കരൻ കുട്ടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥാപാത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു. അജയ് വാസുദേവ് ഒരുക്കിയ ഈ മാസ്സ് ആക്ഷൻ ചിത്രം രചിച്ചത് ഉദയ കൃഷ്ണയും നിർമ്മിച്ചത് സി എച് മുഹമ്മദും ആണ് . ഈ വരുന്ന ഡിസംബർ 21 നു ചിത്രം തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി എഡ്‌വേഡ് ലിവിങ്സ്റ്റൺ എന്ന കോളേജ് പ്രൊഫെസ്സർ ആയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, ഉണ്ണി മുകുന്ദൻ ജോൺ തെക്കൻ എന്ന പോലീസ് ഓഫീസിൽ ആയും എത്തുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.