[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനം കരസ്ഥമാക്കി ഗൗതമി..

സെക്കൻഡ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഗൗതമിയാണ് തന്റെ വിജയം ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ ദുൽഖർ സൽമാന്റെ ആദ്യ ചിത്രം ആയിരുന്നു. ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് ഗൗതമി മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ലാൽജോസ് ചിത്രമായ ഡയമണ്ട് നെക്കളേസിലൂടെ അതേ വർഷം വീണ്ടും മലയാളികൾക്ക് മുൻപിൽ എത്തി. ചിത്രം വൻ വിജയം ആയിരുന്നു. ചിത്രത്തിൽ തമിഴ്‌നാട്ടിൽ നിന്നുമുള്ള നേഴ്‌സ് ആയ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിച്ചിരുന്നത്. ചിത്രത്തോടൊപ്പം തന്നെ നിഷ്കളങ്കമായ ലക്ഷ്മി എന്ന കഥാപാത്രവും അത് അതവതരിപ്പിച്ച ഗൗതമിയും ചർച്ചയായി.

പിന്നീട് ചാപ്റ്റർസ് എന്ന ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രം, സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാം ചിത്രമായ കൂതറ തുടങ്ങിയവയിൽ അഭിനയിച്ചു. 2016 ൽ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറീസ് ആയിരുന്നു അവസാന ചിത്രം. 2017 ൽ സുഹൃത്തും സംവിധായകനുമായ ശ്രീനാഥ്‌ രാജേന്ദ്രനെ വിവാഹം ചെയ്ത ഗൗതമി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം തന്റെ വിജയ വാർത്ത ഗൗതമി നവമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കേരള യൂണിവേഴ്‌സിറ്റിയുടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിലാണ് ഗൗതമി രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. വഴുതക്കാട് ഗവർണമെന്റ് വിമൻസ് കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു ഗൗതമി. ഭർത്താവും സംവിധായകനായ ശ്രീനാഥ്‌ ദുൽഖർ സൽമാനും ഒത്ത് ചേരുന്ന രണ്ടാമത് ചിത്രമായ സുകുമാര കുറുപ്പ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.