മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- രഞ്ജിത് ടീം. തിരക്കഥാകൃത്തു എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും മോഹൻലാലിനൊപ്പം രഞ്ജിത് ചേർന്നപ്പോൾ മലയാളികൾക്ക് കിടിലൻ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതലും ആക്ഷൻ ചിത്രങ്ങൾ ആണ് ഇവർ നമ്മുക്ക് സമ്മിച്ചിട്ടുള്ളത് എങ്കിലും സ്പിരിറ്റ് പോലത്തെ ക്ലാസിക് സിനിമകളും ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. ഇപ്പോൾ ഒരിക്കൽ കൂടി ഇവർ ഒന്നിച്ചുള്ള സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ലണ്ടനിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല എങ്കിലും അനൗദ്യോഗികം ആയി ലഭിക്കുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് രഞ്ജിത് ഈ ചിത്രം ഒരുക്കുന്നതെന്നാണ്.
ഈ ചിത്രത്തിന്റെ പേര് പോലും ഇതുവരെ പുറത്തു വിട്ടിട്ടില്ല എങ്കിലും ലണ്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത് റസ്റ്റ് ഇൻ പീസ് എന്നാണ് ഈ ചിത്രത്തിന്റെ പേര് എന്നാണ്. ലണ്ടനിൽ ഉള്ള തന്റെ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നു. പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുടെ വളരെ രസകരമായ ആവിഷ്ക്കാരമാണ് ഈ ചിത്രം എന്നാണ് അറിയാൻ കഴിയുന്നത്. വളരെ ലിമിറ്റഡ് സ്‌പേസിൽ നിന്ന് കഥ പറയുന്ന കോമഡി എന്റെർറ്റൈനെർ ആണിതെന്നു സൂചനയുണ്ട്. അത്തരം ചിത്രങ്ങളിൽ ഗംഭീര കോമഡി പെർഫോമൻസ് കാഴ്ച വെച്ചിട്ടുള്ള നടനാണ് മോഹൻലാൽ.. മലയാളത്തിൽ ആദ്യമായി പത്തുകോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ മോഹൻലാൽ- പ്രിയദർശൻ ചിത്രം ചന്ദ്രലേഖ ഇത്തരത്തിൽ കഥ പറഞ്ഞ ഒരു ചിത്രമാണ്. വീണ്ടും ചന്ദ്രലേഖ മോഡൽ ചിത്രമാണ് വരുന്നതെങ്കിൽ അത് മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുത്സവമായി മാറും എന്നുറപ്പാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.