മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം സിനിമാ പ്രേമികളുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി കൊണ്ട് തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഛത്തീസ്ഗഡിലെ മാവോയിസ്റ് മേഖലയിൽ തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനും രചിച്ചത് നവാഗതനായ ഹർഷാദുമാണ്. ഇപ്പോഴിതാ ഈ ചിത്രം കാണാൻ സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെ പോലീസുകാർ എത്തുകയും ചിത്രം കണ്ടു പ്രശംസ ചൊരിയുകയും ചെയ്തു. ഈ ചിത്രം കാണാൻ കേരളാ ഡി ജി പി ലോക്നാഥ് ബെഹ്‌റ എത്തിയത് പോലീസുകാർക്ക് ഒപ്പം തന്നെയാണ്. ഈ സിനിമ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ് എന്നും വളരെ സ്വാഭാവികമായ രീതിയിൽ തന്നെ ചിത്രം ഒരുക്കിയിട്ടുണ്ട് എന്നും ബെഹ്‌റ പറഞ്ഞു.
ഉണ്ടയിൽ ചിത്രീകരിച്ചിട്ടുള്ള പ്രതിസന്ധികൾ പലതും പോലീസ് ജീവിതത്തിൽ സാധാരണ ആണെന്നും അവർ പറയുന്നു. തങ്ങളുടെ ജീവിതം തന്നെയാണ് ഇതിൽ കാണിച്ചിരിക്കുന്നതെന്നും ഇതൊക്കെ തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത് എന്നും ചിത്രം കണ്ട പോലീസുകാരും പറയുന്നു. പോലീസുകാരുടെ ബുദ്ധിമുട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു നല്ല സിനിമ തന്നെയാണ് ഉണ്ട എന്നും അവർ പറഞ്ഞു. തിരുവനന്തപുരം ന്യൂ തിയേറ്ററിൽ ആണ് ഉണ്ടയുടെ പ്രത്യേക പ്രദർശനം അണിയറ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർക്കായി ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, റോണി, ലുക്മാൻ, അർജുൻ അശോകൻ, ഭഗവാൻ തിവാരി, ഓംകാർ ദാസ് മണിപ്പൂരി, രഞ്ജിത്ത്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, സുധി കോപ്പ, വിനയ് ഫോർട്ട്, ആസിഫ് അലി, ജേക്കബ് ഗ്രിഗറി എന്നിവരും ഗംഭീര പ്രകടനവുമായി ഉണ്ടയിൽ നിറഞ്ഞു നിൽക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.