മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഉണ്ടക്കു ലഭിക്കുന്ന പ്രശംസകൾ അവസാനിക്കുന്നില്ല. പ്രേക്ഷകരും നിരൂപകരും മറ്റു സെലിബ്രിറ്റികളുമെല്ലാം ഉണ്ട കണ്ടിട്ട് പങ്കു വെക്കുന്ന തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇപ്പോൾ ഉണ്ട കണ്ടു അഭിനന്ദനവുമായി എത്തിയിരിക്കുന്നത് യുവ താരം സണ്ണി വെയ്ൻ ആണ്. ഉണ്ട കണ്ടു എന്നും ഒരുപാട് ഇഷ്ടമായി എന്നും സണ്ണി വെയ്ൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. അന്താരാഷ്ട്ര നിലവാരം ഉള്ള ചിത്രം എന്നാണ് സണ്ണി വെയ്ൻ ഉണ്ടയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ചിത്രം കണ്ടിറങ്ങിയതിനു ശേഷം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും എന്നും സണ്ണി വെയ്ൻ പറയുന്നു.
മമ്മൂക്ക ഒരിക്കൽ കൂടി ഗംഭീര പ്രകടനം കാഴ്ച വെച്ചു എന്ന് പറഞ്ഞ സണ്ണി വെയ്ൻ, സംവിധായകൻ ഖാലിദ് റഹ്മാനും സംഘത്തിനും അഭിനന്ദനങ്ങൾ പറഞ്ഞാണ് നിർത്തുന്നത്. നവാഗതനായ ഹർഷദ് രചന നിർവഹിച്ച ഉണ്ട നിർമ്മിച്ചിരിക്കുന്നത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്ന് ആണ്. ഷൈൻ ടോം ചാക്കോ, റോണി, ലുക്മാൻ, അർജുൻ അശോകൻ, ഭഗവാൻ തിവാരി, ഓംകാർ ദാസ് മണിപ്പൂരി, രഞ്ജിത്ത്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, സുധി കോപ്പ, വിനയ് ഫോർട്ട്, ആസിഫ് അലി, ജേക്കബ് ഗ്രിഗറി എന്നിവരും ഉണ്ടയുടെ താര നിരയിൽ ഉണ്ട്. സണ്ണി വെയ്ൻ നായകനായ ഒന്നിലധികം ചിത്രങ്ങൾ ഈ വർഷം റിലീസിന് എത്തും. വൃത്തം, അനുഗ്രഹീതൻ ആന്റണി, പിടികിട്ടാപ്പുള്ളി തുടങ്ങിയ ചിത്രങ്ങൾ സണ്ണി വെയ്‌ന്റെതായി ഈ വർഷം റിലീസിന് എത്താനുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.