[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സോഷ്യൽ മീഡിയയിൽ തരംഗമായി ഉണ്ട; ഗംഭീര അഭിപ്രായവുമായി പ്രേക്ഷകർ..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം വെള്ളിയാഴ്ച ആണ് റീലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉണ്ട തരംഗം ആണ് ഇപ്പോൾ. ഓരോ പ്രേക്ഷകനും ഈ ചിത്രത്തിന് വലിയ തോതിലുള്ള പ്രശംസയാണ് നൽകുന്നത്. മമ്മൂട്ടി എന്ന നടനെ തങ്ങൾ കാണാൻ ആഗ്രഹിച്ച രീതിയിൽ ഖാലിദ് റഹ്മാൻ അവതരിപ്പിച്ചു എന്നു ചിലർ പറയുമ്പോൾ മറ്റു ചിലർ പറയുന്നത് പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും ഉണ്ട മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി എന്നാണ്.

വലിയ ചിത്രങ്ങളെക്കാളും ഇത്തരം കൊച്ചു ചിത്രങ്ങൾ ആണ് മികവ് പുലർത്തുന്നത് എന്ന അഭിപ്രായം ആണ് മറ്റു ചിലർ പങ്ക്‌ വെക്കുന്നത്. വലിയ വിജയങ്ങളും മികച്ച ചിത്രങ്ങളുമായി ഈ വർഷം മലയാള സിനിമ കുതിക്കുകയാണ് എന്നതും പ്രേക്ഷകർ സൂചിപ്പിക്കുന്നു. നവാഗതനായ ഹർഷാദ് രചിച്ച ഈ ചിത്രത്തിൽ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനം ആണ് നൽകിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും കഥയിൽ വ്യക്തമായ സ്ഥാനവും പ്രാധാന്യവും നൽകാൻ സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, റോണി, ലുക്മാൻ, അർജുൻ അശോകൻ, ഭഗവാൻ തിവാരി, ഓംകാർ ദാസ് മണിപ്പൂരി, രഞ്ജിത്ത്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, സുധി കോപ്പ, വിനയ് ഫോർട്ട്, ആസിഫ് അലി, ജേക്കബ് ഗ്രിഗറി എന്നിവരും അഭിനയിച്ചിരിക്കുന്നു.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

4 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.