മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ട എന്ന ചിത്രം വരുന്ന ജൂണ് 14 ന് ആഗോള റീലീസ് ആയി എത്തുകയാണ്. ഇന്ന് സെന്സറിങ് കഴിഞ്ഞ ഈ ചിത്രത്തിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ പത്തു മിനിറ്റിനു മുകളിൽ ആണ് ചിത്രത്തിന്റെ ദൈർഘ്യം എന്നും ചിത്രത്തിന്റെ ഗൾഫ് റിലീസ് ജൂൺ 19 നു ആയേക്കും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണി നില നിൽക്കുന്ന ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ജോലിക്കായി പോവേണ്ടി വരുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് കുറച്ചു ദിവസം മുൻപ് റീലീസ് ചെയ്ത ഉണ്ടയുടെ ട്രയ്ലർ നേടിയെടുത്തത്. കേരളാ പൊലീസിന് എന്നും അഭിമാനം ആവുന്ന ഒരു ചിത്രമായി ഉണ്ട മാറും എന്നും മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഉണ്ട എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.
2016 ഇൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഉണ്ട. നവാഗതനായ ഹർഷാദ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്നാണ്. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവർ അതിഥി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, കലാഭവൻ ഷാജോണ്, തുടങ്ങിയവരും ബോളിവുഡ് താരങ്ങളും അഭിനയിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളൈ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫും ക്യാമറ ചലിപ്പിച്ചിരിക്കുന്നതു സജിത്ത് പുരുഷനും ആണ്.
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
This website uses cookies.