മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിളിന്റെ തിയേറ്റർ ലിസ്റ്റ് പുറത്തിറങ്ങി. ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് അങ്കിൾ. ആദ്യ രണ്ടു ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും അങ്കിളിലൂടെ വലിയ തിരിച്ചുവരവ് നടത്താനാവുമെന്നാണ് മമ്മൂട്ടിയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രൈലറുകളും പോസ്റ്ററുകളും എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ അണിയറയിൽ നിന്ന് വരുന്ന വാർത്തകൾ വലിയ പ്രതീക്ഷയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ജോയ് മാത്യു മുൻപ് തന്നെ നടത്തിയ പരാമർശവും എല്ലാം ത പ്രേക്ഷകപ്രതീക്ഷ വളരെയധികം വർധിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
മികച്ച കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്ന് മുൻപ് തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിനായി മമ്മൂട്ടി പ്രതിഫലമൊന്നും വാങ്ങിച്ചിട്ടില്ല എന്ന വാർത്തയും പ്രതീക്ഷ വല്ലാതെ വർധിപ്പിക്കുന്നുണ്ട്. ഒരു പെൺകുട്ടിയും സ്ത്രീവിഷയത്തിൽ തൽപരനായ ഒരു അങ്കിളും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ചിത്രത്തിലൂടെ ചർച്ചയാവുന്നുണ്ട്. ട്രൈലറുകളിൽ നിന്നും പോസ്റ്ററുകളിൽ നിന്നും തന്നെ മമ്മൂട്ടിയുടെ കഥാപാത്രം അല്പം പ്രതിനായക ഛായയുള്ള ആളാണെന്ന് പറയാതെ പറയുന്നുണ്ട്. സംവിധായകനും ഈ വാർത്ത സ്ഥിരീകരിക്കുന്ന രീതിയിലാണ് അഭിമുഖങ്ങളിൽ പറഞ്ഞത്. എന്തായാലും വളരെയധികം നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ നാളെ പ്രേക്ഷകർക്കു മുൻപിൽ വെളിപ്പെടുത്തും. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് അഴകപ്പനാണ്. കെ. പി. എ. സി ലളിത, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും സംയുക്തമായി നിർമ്മിച്ച ചിത്രം ന്യൂ സൂര്യ മൂവീസാണ് നാളെ പ്രദർശനത്തിനെത്തിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.