മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റെർ അച്യുതൻ എന്നിവർ തിളങ്ങിയ ചിത്രം നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി ആണ്. ഈ ചിത്രത്തിൽ ഏറെ കയ്യടി നേടിയ കഥാപാത്രം ആണ് മാസ്റ്റർ അച്യുതൻ അവതരിപ്പിച്ച ചന്ദ്രോത് ചന്തുണ്ണി. കളരിമുറകളും ആയി ഈ ബാലൻ ഉജ്ജ്വല പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. താൻ ഈ ചിത്രത്തിൽ വെറും സഹതാരമാണ് എന്നും അച്യുതൻ ആണ് ഈ ചിത്രത്തിലെ നായകൻ എന്നും മെഗാ സ്റ്റാർ മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. എന്തായാലും കാണികളുടെ കയ്യടി നേടിയെടുത്ത അച്യുതനെ കാണാൻ മുൻ കേരളാ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യും ആയ ഉമ്മൻ ചാണ്ടി തന്നെ നേരിട്ടെത്തി.
ചിത്രം കണ്ടതിനു ശേഷം അച്യുതനെ അഭിനന്ദിക്കാൻ ആണ് ഉമ്മൻ ചാണ്ടി എത്തിയത്. തിരക്കുകൾ മൂലം ആണ് അച്യുതനെ കാണാൻ എത്താൻ വൈകിയത് എന്നും അതിമനോഹരമായ പ്രകടനമാണ് അച്യുതൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാ വിജയങ്ങളും ആശംസകളും അച്യുതന് നേരുന്നു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടി അച്യുതനെ കാണാൻ വന്നപ്പോൾ ഉള്ള ലൈവ് വീഡിയോ മാമാങ്കം ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി ഷെയർ ചെയ്തിട്ടുണ്ട്. ഒട്ടേറെ പേര് അച്യുതനെ കുറിച്ച് നല്ലതു പറയുന്നത് കേട്ടത് കൊണ്ട് കൂടിയാണ് താൻ അച്യുതനെ സന്ദർശിച്ചു നേരിട്ട് അഭിനന്ദനം അറിയിച്ചത് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അനു സിതാര, പ്രാചി ടെഹ്‌ലാൻ എന്നിവരും അഭിനയിച്ച ഈ ചിത്രം നാല് ഭാഷകളിൽ ആയാണ് റിലീസ് ചെയ്തത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.