[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സച്ചിനുമൊത്തുള്ള ഫാൻ ബോയ് അനുഭവം തുറന്നു പറഞ്ഞു പൃഥ്വിരാജ് സുകുമാരൻ; വീഡിയോ കാണാം

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ സിനിമയിൽ നിന്ന് മൂന്നു മാസത്തെ ഇടവേള എടുത്തിരിക്കുകയാണ്. ബ്ലെസ്സി ചിത്രമായ ആട് ജീവിതത്തിനു വേണ്ടി ശരീര ഭാരം കുറക്കാൻ വേണ്ടിയാണു പൃഥ്വിരാജ് ബ്രേക്ക് എടുത്തിരിക്കുന്നത്. ഈ ഇടവേളയിൽ ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമാണ് പൃഥ്വിരാജ്. സച്ചിയുടെ രചനയിൽ ജീൻ പോൾ ലാൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ഒരു സൂപ്പർ സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി തന്റെ ഒരു ഫാൻ ബോയ് മോമെന്റ്റ് വിശദീകരിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

പൃഥ്വിരാജ് ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ താൻ ഒരു മരണ സച്ചിൻ ടെണ്ടുൽക്കർ ആരാധകൻ കൂടിയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരിക്കൽ സച്ചിൻ ടെണ്ടുൽക്കറും ഒത്തു ഒരു വിമാന യാത്രക്കിടെ കുറെ സമയം സംസാരിച്ച കാര്യം ആണ് പൃഥ്വിരാജ് ഓർത്തെടുക്കുന്നതു. സച്ചിൻ ഒരുപക്ഷെ ഇന്നത് ഓർക്കുന്നുണ്ടാവില്ല. പക്ഷെ തനിക്കു അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ആയിരുന്നു എന്ന് പൃഥ്‌വി പറയുന്നു. എല്ലാ ആരാധകരും അങ്ങനെ ആണെന്ന് നടൻമാർ മനസ്സിലാക്കണം എന്നും പൃഥ്‌വി സൂചിപ്പിച്ചു. കൂടെ നിന്ന് ഒരു ആരാധകൻ ഫോട്ടോ എടുക്കുമ്പോൾ ഒരു താരത്തെ സംബന്ധിച്ച് അത് നൂറു പേരിൽ ഒരാൾ ആണെങ്കിലും ആ ആരാധകനു അത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷം ആയിരിക്കും എന്നും പൃഥ്വിരാജ് പറയുന്നു. അതുപോലെ തന്നെ ഒരു നടന്റെ ഫാൻസ്‌ പ്രവർത്തകൻ ആണ് എന്നതായിരിക്കരുത് ഒരു ആരാധകന്റെയും ഐഡന്റിറ്റി എന്നും പൃഥ്വിരാജ് ആരാധകരോട് പറയുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.