ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഷെയിൻ നിഗം വിവാദത്തിന്റെ പുറകെ ആണ്. നിർമ്മാതാക്കളുടെ സംഘടന ഷെയിൻ നിഗമായി ഇനി സഹകരിക്കില്ല എന്ന തീരുമാനത്തിലുമാണ്. ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് എന്ന സംവിധായകൻ ഒരുക്കുന്ന വെയിൽ എന്ന ചിത്രവുമായി ബന്ധപെട്ടുണ്ടായ വിവാദമാണ് പിന്നീട് ഈ നിലയിൽ എത്തിയത്. എന്നാലിതാ ഷെയിൻ നിഗം അഭിനയിച്ച ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ പറയുന്നത് ഉല്ലാസം ടീമിനെ ചതിച്ചാണ് ശരത് എന്ന സംവിധായകൻ ഷെയിൻ നിഗമിനെ അവരുടെ സിനിമയിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നും ഇപ്പോൾ ആ ചതിയുടെ ഫലം അവർ തന്നെ അനുഭവിക്കുകയാണ് എന്നുമാണ്. ഷാഫി ചെമ്മാട് എന്ന പ്രൊജക്റ്റ് ഡിസൈനർ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു കമന്റ് ഇപ്രകാരം
ദൈവം വലിയവനാണ്, ഡയറക്ടർ ശരത് സാറേ ഈ രോമം എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ . ഈ ശരത് എന്ന ഡയറക്ടർ ഞങ്ങളുടെ ഉല്ലാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഇടയിൽ നിന്നും ഷെയിൻ നിഗത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങിനു (കൂടൽ മാണിക്യം ഉത്സവം വർഷത്തിൽ ഒരിക്കലേ ഉണ്ടാവു എന്ന് കരഞ്ഞു പറഞ്ഞത് കൊണ്ടും ഉല്ലാസം സിനിമയുടെ അപ്പിയറൻസിനു ഒരു ദോഷവും വരില്ലെന്നും പറഞ്ഞത് കൊണ്ട് വിട്ടു) വിട്ടു കൊടുത്തിട്ടു ( ഈ പറയുന്ന വെയിൽ എന്ന സിനിമയുടെ) ഷെയിൻ നിഗമിന്റെ താടി ഫുൾ വടിപ്പിച്ചിട്ടു (ഉല്ലാസം സിനിമയിൽ ഫുൾ താടി വെച്ചിട്ടാണ് കാരക്റ്റെർ) വിട്ടവനാണ്. ചോദിച്ചപ്പോൾ പറഞ്ഞത് എന്റെ കാരക്ടർ ഇതാണ് എന്നാണ്. മറ്റു സിനിമകൾക്ക് പോവാനാവാതെ നൂറോളം വരുന്ന ഈ സിനിമയുടെ ടെക്‌നീഷ്യന്മാർ, ആർട്ടിസ്റ്റുകൾ രണ്ടു മാസത്തോളം കാത്തിരുന്നതിനു ശേഷം ഷെയിൻ നിഗത്തിന്റെ താടിയും മുടിയും പഴയ പോലെ ആയതിനു ശേഷമാണു ഷൂട്ടിംഗ് പുനരാരംഭിക്കാനായത്. ഇത് ആരെയും കുറ്റപ്പെടുത്താനല്ല . പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. ദൈവം വലിയവനാണ്. വിശദീകരണം വേണ്ടവർ ഇൻബോക്സിൽ വരിക.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.