പ്രേക്ഷകരുടെ മുന്നിലേക്ക് ഒരുദാഹരണം ആയി സുജാത നാളെ എത്തുന്നു..തിയേറ്റർ ലിസ്റ്റ് ഇതാ..!
നല്ല സിനിമകളെ എന്നും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് സ്വീകരിച്ചിട്ടുള്ളത് . താര സാന്നിധ്യങ്ങൾക്കും അപ്പുറം ഒരു സിനിമയിൽ ജീവിതം ഉണ്ടെങ്കിൽ ആ ജീവിതം നമ്മുടെ മനസ്സിനെ തൊടുന്നത് ആണെങ്കിൽ അത്തരം ചിത്രങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷകർ ഹൃദയങ്ങളിലേറ്റിയിട്ടുണ്ട്. അത്തരം ഒരു ചിത്രം ആയിരിക്കും ഉദാഹരണം സുജാത എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . മലയാളികളുടെ പ്രീയപ്പെട്ട മഞ്ജു വാര്യർ നായിക ആയെത്തുന്ന ഈ കുടുംബ ചിത്രം നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത് ഫാന്റം പ്രവീൺ എന്ന നവാഗതൻ ആണ്. ജോജു ജോര്ജും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും നാളെ പ്രദർശനം ആരംഭിക്കും. ഒരു നായിക കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന ഒരു കൊച്ചു ചിത്രത്തിന് ഇത്ര മികച്ച റിലീസ് ലഭിക്കുമ്പോൾ തന്നെ അറിയാം മഞ്ജു വാര്യർ എന്ന നടിക്ക് ഇവിടത്തെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഉള്ള സ്വാധീനം.
ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സുജാത എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മഞ്ജു വാര്യർ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുജാത വിധവയും ഒരു മകളുടെ അമ്മയും ആണ്. മകളെ പഠിപ്പിച്ചു വലിയ ആളാക്കുക എന്ന ലക്ഷ്യത്തോടെ തനിക്കു പറ്റുന്ന എല്ലാ ജോലിയും ചെയ്തു കുടുംബം പുലർത്തുന്ന സുജാതയുടെ ജീവിതം ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തുന്നത്. ഗോപി സുന്ദർ സംഗീതവും മധു നീലകണ്ഠൻ ദൃശ്യങ്ങളും നൽകിയ ഈ ചിത്രത്തിൽ നെടുമുടി വേണു, അലെൻസിയർ, ജോജു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…