പ്രശസ്ത തിരക്കഥാകൃത്തു ഉദയ കൃഷ്ണ ആദ്യമായി സ്വതന്ത്രമായി രചിച്ച തിരക്കഥ ആയിരുന്നു വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ പുലിമുരുകന്റേതു. ബ്രഹ്മാണ്ഡ വിജയമായ ഈ മോഹൻലാൽ ചിത്രം നൂറ്റിയന്പത് കോടി രൂപയ്ക്കു മുകളിൽ ആണ് കളക്ഷൻ നേടിയത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറി ഈ വൈശാഖ്- മോഹൻലാൽ- ഉദയകൃഷ്ണ ചിത്രം. ഇപ്പോഴിതാ പ്രശസ്ത നടൻ ബിജു മേനോനോടൊപ്പം ചേർന്ന് കൊണ്ട് ഉദയ കൃഷ്ണ ഒരുക്കിയ പുതിയ മാസ്സ് കോമഡി എന്റെർറ്റൈനെർ ചിത്രമായ ആനക്കള്ളൻ റിലീസിന് എത്തുകയാണ്. ഒക്ടോബർ പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സുരേഷ് ദിവാകറും നിർമ്മിച്ചിരിക്കുന്നത് സപ്ത തരംഗ് സിനിമയുമാണ്.
പുലിമുരുകന് ശേഷം ഒരിക്കൽ കൂടി ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടാനുള്ള തയ്യാറെടുപ്പുമായി ആണ് ആനക്കള്ളൻ എന്ന മാസ്സ് കോമഡി എന്റെർറ്റൈനെറുമായി ഉദയ കൃഷ്ണ എത്തുന്നത്. പടയോട്ടം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, ജനാർദനൻ, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വലിയ താര നിര തന്നെ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം എന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. നാദിർഷ സംഗീതം പകർന്ന ആനകള്ളനിൽ ബിജു മേനോൻ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ആൽബി ദൃശ്യങ്ങൾ ഒരുക്കിയ ആനകള്ളനിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമും ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.