മലയാള സിനിമയിലെ നിലവിലെ ഏറ്റവും തിരക്കുള്ള, വിലപിടിപ്പുള്ള രചയിതാവാണ് ഉദയ കൃഷ്ണ. സൂപ്പർ താരങ്ങളെ വെച്ച് ഏറ്റവും കൂടുതൽ മാസ്സ് ചിത്രങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം സിബി കെ തോമസുമായി ചേർന്നാണ് ഏറെയും ചിത്രങ്ങൾ രചിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒരുമിച്ചെത്തിയ ട്വന്റി ട്വന്റി ഉൾപ്പെടെയുള്ള ചിത്രങ്ങൾ രചിച്ചത് ഈ കൂട്ടുകെട്ടാണ്. അതിന് ശേഷം സിബിയുമായി പിരിഞ്ഞു സ്വതന്ത്ര രചയിതാവായ ഉദയകൃഷ്ണ, ആദ്യമായി രചിച്ച തിരക്കഥയാണ് മോഹൻലാൽ നായകനായ വൈശാഖ് ചിത്രം പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമായ പുലിമുരുകൻ ഇപ്പോഴും ഇൻഡസ്ട്രി ഹിറ്റായി തുടരുകയാണ്. പിന്നീട്, മാസ്റ്റർപീസ്, ആനക്കള്ളൻ, മധുര രാജ, ആറാട്ട്, മോൺസ്റ്റർ, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളും രചിച്ച ഉദയ കൃഷ്ണ ഏറ്റവും പുതിയതായി രചിച്ചത് ദിലീപ് നായകനായ ബാന്ദ്ര എന്ന മാസ്സ് ചിത്രമാണ്.
മോഹൻലാൽ നായകനായ പുലിമുരുകൻ, ആറാട്ട്, മോൺസ്റ്റർ എന്നിവ രചിച്ച ഉദയ കൃഷ്ണ മമ്മൂട്ടിക്ക് വേണ്ടി മാസ്റ്റർപീസ്, മധുര രാജ, ക്രിസ്റ്റഫർ എന്നിവയും രചിച്ചു. സ്വതന്ത്ര രചയിതാവായതിന് ശേഷം ദിലീപിന് വേണ്ടി ഉദയ കൃഷ്ണ ആദ്യമായി രചിച്ച തിരക്കഥയാണ് ബാന്ദ്ര. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം ഒരുക്കിയ അരുൺ ഗോപിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിബി കെ തോമസിനൊപ്പം ചേർന്ന് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ദിലീപിന് വേണ്ടി രചിച്ച ആളാണ് ഉദയ കൃഷ്ണ എന്നതാണ് ദിലീപ് ആരാധകർക്ക് ആവേശം പകരുന്നത്. ഉദയപുരം സുൽത്താൻ, ഡാർലിംഗ് ഡാർലിംഗ്, സുന്ദര പുരുഷൻ, ദോസ്ത്, സിഐഡി മൂസ, റൺവേ, വെട്ടം, കൊച്ചി രാജാവ്, ലയൺ, ചെസ്സ്, ഇൻസ്‌പെക്ടർ ഗരുഡ്, ജൂലൈ 4 , ട്വന്റി ട്വന്റി, കാര്യസ്ഥൻ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, മായാമോഹിനി, മിസ്റ്റർ മരുമകൻ, കമ്മത് ആൻഡ് കമ്മത്, ശൃംഗാരവേലൻ, ഇവൻ മര്യാദരാമൻ എന്നീ ഉദയകൃഷ്ണ- സിബി കെ തോമസ് ചിത്രങ്ങളിലാണ് ദിലീപ് അഭിനയിച്ചിട്ടുള്ളത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.