ജനപ്രിയ നായകന്റെ പുതിയ ചിത്രമായ ശുഭരാത്രിക്ക് അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്. സംവിധായകരായ എം പദ്മകുമാറിനും ബി ഉണ്ണികൃഷ്ണനും ശേഷം ഈ ചിത്രത്തിന് മലയാള സിനിമയിൽ നിന്നു പ്രശംസ എത്തിയിരിക്കുന്നത് പ്രശസ്ത രചയിതാവായ ഉദയ കൃഷ്ണ, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി എന്നിവരിൽ നിന്നാണ്. ഹൃദയം കൊണ്ടെഴുതിയ കഥയാണ് ശുഭരാത്രിയുടേത് എന്നും, ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത വ്യാസൻ കെ പി തന്റെ സുഹൃത്ത് ആണെന്നതിൽ അഭിമാനവും അഹങ്കാരവും തോന്നുന്നു എന്നും ഉദയ കൃഷ്ണ പറയുന്നു. ഗംഭീരമായ ഒരു തിരക്കഥ ഒരുക്കാനും അതിനെ മനോഹരമായി വെള്ളിത്തിരയിൽ എത്തിക്കുന്നതിലും വ്യാസൻ വിജയം വരിച്ചു എന്നു പറഞ്ഞ ഉദയ കൃഷ്ണ, ഈ ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ സിദ്ദിഖ്, ഇന്ദ്രൻസ്, ദിലീപ് തുടങ്ങിയ അഭിനേതാക്കളെയും ചിത്രത്തിലെ സാങ്കേതിക പ്രവർത്തകരെയും അഭിനന്ദിച്ചു.
ചിത്രം കണ്ട് ഒരുപാട് ഇഷ്ടം ആയെന്നാണ് ശ്രീകാന്ത് മുരളി പറയുന്നത്. ഒരു മികച്ച ഫീൽ ഗുഡ് ചിത്രമാണ് ശുഭരാത്രി എന്നു പറഞ്ഞ അദ്ദേഹം സിദ്ദിഖിന്റെ പ്രകടനത്തെയും അഭിനന്ദിച്ചു. എന്നാൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇന്ദ്രൻസ് ചേട്ടന്റെ പെർഫോമൻസ് ആണെന്നും ശ്രീകാന്ത് മുരളി പറയുന്നു. കോമഡി ട്രാക്ക് മാറ്റി പിടിച്ച ദിലീപിനും ഇത്ര വലിയ ഒരു താര നിരയെ വെച് ഒരു തട്ട് പൊളിപ്പൻ മാസ്സ് സിനിമ എടുക്കാതെ മനസ്സിനിഷ്ടപെട്ട ഒരു വിഷയം സിനിമയാക്കിയ വ്യാസൻ കെ പി യേയും ശ്രീകാന്ത് മുരളി പ്രശംസിച്ചു. എല്ലാവരിൽ നിന്നും നല്ല അഭിപ്രായം ചിത്രത്തിന് ലഭിക്കുന്നത് കാണുന്നതിൽ ഉള്ള സന്തോഷവും അദ്ദേഹം പങ്കു വയ്ക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.