മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ശേഷം അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച ഗാനം പ്രേക്ഷകർ ഏറ്റെടുക്കുന്നു. ഉദാഹരണം സുജാതയിലെ ‘നീ ഞങ്ങടെ കണ്ണിന്‍റെ കണ്ണാണെടി പെണ്ണാളേ’ എന്ന നാടന്‍ പാട്ട് ശൈലിയിലുള്ള ഗാനമാണ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഗാനം യുട്യൂബിലെത്തിയത്. അര ലക്ഷത്തിലേറെ പേരാണ് പേരാണ് ഇതുവരെ ഈ ഗാനം കണ്ടിരിക്കുന്നത്.
ഉദാഹരണം സുജാതയിലെ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. ഗോപി സുന്ദറിന്‍റേതാണ് സംഗീതം.സിതാര കൃഷ്ണകുമാര്‍, രാജലക്ഷ്മി അഭിരാം, സയനോര ഫിലിപ്പ് എന്നിവരും അരിസ്റ്റോ സുരേഷിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്. സന്തോഷ് വര്‍മ്മയാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. നശ്വര രാജൻ, ജോജു ജോർജ്ജ്, അലൻസിയർ, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്, അഭിജ എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.