യുവ സൂപ്പർ താരം പൃഥ്വിരാജ് അടുത്ത രണ്ടു വർഷങ്ങളിൽ ആയി ആകെ രണ്ടു ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കൂ. പക്ഷെ അത് രണ്ടും രണ്ടു വമ്പൻ ചിത്രങ്ങൾ ആയിരിക്കും. ബ്ലെസി ഒരുക്കുന്ന ആട് ജീവിതവും നവാഗതനായ മഹേഷ് ഒരുക്കുന്ന കാളിയനുമാണ് ആ ചിത്രങ്ങൾ. ബ്ലെസി ഒരുക്കുന്ന ആട് ജീവിതം കുട്ടനാട്ടിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ബെന്യാമിന്റെ ആട് ജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തെയാവും പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുക. അമല പോൾ നായിക ആയെത്തുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാനും സൗണ്ട് ഡിസൈൻ ചെയ്യുന്നത് ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ്. ബോളിവുഡ് ക്യാമറാമാൻ കെ യു മോഹനൻ ആണ് ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത്. പതിനെട്ടു മാസം കൊണ്ടേ ഈ ചിത്രം പൂർത്തിയാവു. ത്രീഡിയിൽ ഒരുക്കുന്ന ആട് ജീവിതം 2020 മാർച്ചു മാസത്തിലെ പ്രദര്ശനത്തിനെത്തു എന്നാണ് വിവരം.
ആട് ജീവിതവും അതുപോലെ തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫറും പൂർത്തിയാക്കിയതിനു ശേഷം പൃഥ്വിരാജ് ചെയ്യാൻ പോകുന്ന ചിത്രമാണ് കാളിയൻ. നവാഗതനായ മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മാജിക് മൂൺ പ്രൊഡക്ഷന്സിനു വേണ്ടി രാജേഷ് നായർ ആണ്. പ്രശസ്ത തമിഴ് നടൻ സത്യരാജ് ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം അവതരിപ്പിക്കും. അതുപോലെ തന്നെ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആയിരിക്കും ഈ ചിത്രത്തിന് സംഗീതം ഒരുക്കുക. സുജിത് വാസുദേവ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കാൻ പോകുന്നത് . ഇതിൽ അഭിനയിക്കുന്നതിന് വേണ്ടി പൃഥ്വിരാജ് ആയോധന മുറകൾ അഭ്യസിക്കും. ബി ടി അനിൽ കുമാർ രചന നിർവഹിക്കുന്ന ഈ ചിത്രം അടുത്ത വർഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാൻ ആണ് പ്ലാൻ.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.