കേരളത്തിൽ വളരെ വലിയ ചർച്ച ആയി മാറി മാറിയ ഒരു കൊലപാതക പരമ്പര ആയിരുന്നു കൂടത്തായി കൊലക്കേസ്. അതിൽ പ്രതി ആയ ജോളിയെ കുറിച്ചും അവരുടെ കുടുംബത്തിൽ നടന്ന കൊലപാതകങ്ങളെ കുറിച്ചും ഒട്ടേറെ കഥകൾ പുറത്തു വന്നിരുന്നു. അതിനു ശേഷമാണു ആ കൊലക്കേസ് ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു എന്ന വാർത്തകൾ വന്നത്. ഡിനി ഡാനിയൽ കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുന്ന ഒരു ചിത്രം ആണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന കൂടത്തായി എന്ന് പേരിട്ട ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പിനീട് പുറത്തു വരികയും ചെയ്തു. പിന്നീട് വന്ന വാർത്ത സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകൻ ഈ കൊലക്കേസ് ആസ്പദമാക്കി ഒരു സിനിമ ഒരുക്കുന്നു എന്നാണ്.
ഇപ്പോഴിതാ കൂടത്തായി കൊലക്കേസ് ആസ്പദമാക്കി ഒരു സീരിയൽ ഒരുങ്ങുകയാണ്. ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മുക്ത ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയ ജോളി ആയി അഭിനയിക്കുന്നത്. ഈ സീരിയലിന്റെ പ്രോമോ വീഡിയോ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഈ പ്രോമോ വീഡിയോ ഷെയർ ചെയ്തു കൊണ്ട് രംഗത്ത് വന്നത് പ്രശസ്ത ഗായികയും ചാനൽ അവതാരകയുമായ റിമി ടോമി ആണ്. റിമിയുടെ സഹോദരന്റെ ഭാര്യ കൂടിയാണ് മുക്ത. പാലമറ്റം കുടുംബത്തിലെ മൂന്നു പേരെ അടക്കിയ കല്ലറയുടെ അടുത്ത് മഴയത്തു കുടയുമായി മുക്തയുടെ കഥാപാത്രം നിൽക്കുന്ന രീതിയിൽ ആണ് ഇതിന്റെ പ്രമോ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി പതിമൂന്നു തിങ്കളാഴ്ച മുതൽ ഈ സീരിയൽ പ്രക്ഷേപണം ആരംഭിക്കും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.